ജയ്‌പൂർ: കഴിഞ്ഞ മാസം 'സ്‌കൂൾ നന്നാക്കൂ' ക്യാമ്പയിനിന്റെ ഭാഗമായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ചൂണ്ടിക്കാട്ടിയ രാജസ്ഥാനിലെ വിവാദ സ്‌കൂൾ കെട്ടിടം അധികൃതർ പൊളിച്ചുമാറ്റി. ജയ്പൂരിലെ റാംപുര കൻവർപുര ഗ്രാമത്തിലെ സർക്കാർ സ്‌കൂളിന്റെ തകർന്നുവീഴാറായ കെട്ടിടമാണ്
പൊളിച്ചുമാറ്റിയത്. ഈ സ്ഥലത്ത് 18 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം നിർമ്മിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തങ്ങളുടെ ക്യാമ്പയിൻ വിജയം കണ്ടെന്ന് സി.ജെ.പി അവകാശപ്പെട്ടു.
സ്‌കൂളിന്റെ അനാസ്ഥ ചൂണ്ടിക്കാട്ടി സി.ജെ.പി പ്രവർത്തകർ ഇവിടെ സന്ദർശനത്തിനെത്തിയപ്പോൾ ഒരു സംഘം ക്രൂരമായി ആക്രമിച്ചത് വിവാദമായിരുന്നു.
സി.ജെ.പി നേതാവ് അശുതോഷ് റാങ്കയുടെ നേതൃത്വത്തിലാണ് പ്രവർത്തകരെത്തിയത്. ഇതിനിടെ സി.ജെപി പ്രവർത്തകർക്കുനേരെ കല്ലേറുണ്ടാകുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. പിന്നിൽ ബിജെപി ഗുണ്ടകളാണെന്നായിരുന്നു സി.ജെ,പിയുടെ ആരോപണം.
ബാഗ്രു നിയമസഭാ മണ്ഡലത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രൈമറി സ്‌കൂൾ സുരക്ഷിതത്വമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് 2025ൽ അധികൃതർ വ്യക്തമാക്കിയിരുന്നു. ശേഷം ഗ്രാമവാസികൾ ഒരുക്കിയ രണ്ട് മുറികളിലും ഷെഡിലുമായാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പുതിയ സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു എന്ന് അധികൃതർ അറിയിച്ചു. 12 ലക്ഷം രൂപ ചെലവിൽ രണ്ട് മുറികൾ നിർമ്മിക്കുകയും 6 ലക്ഷം രൂപ ചെലവിൽ അധിക ജോലികൾ നടത്തുകയും ചെയ്യാനാണ് പദ്ധതി.
Authorities have demolished the dilapidated government school building in Rampura Kanwarpura village, Jaipur, Rajasthan, which had been highlighted last month as part of the “Fix the School” campaign by the Cockroach Janata Party (CJP). government has announced plans to construct a new school building at the site at a cost of ₹18 lakh.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |