SignIn
Kerala Kaumudi Online
Saturday, 26 September 2026 2.04 AM IST

തമിഴ്നാട്ടിൽ പ്രതിപക്ഷം ഒത്തുകളിക്കുന്നു: വിജയ്

d

ചെന്നൈ: തമിഴ്നാട്ടിൽ ഡി.എം.കെയും അണ്ണാ ഡി.എം.കെയും ബി.ജെ.പിയുമായി ഒത്തുകളിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ടി.വി.കെ പ്രസിഡന്റുമായ സി. ജോസഫ് വിജയ്. മധുരാന്തകത്ത് ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയെ 'തിന്മയുടെ ശക്തി' എന്ന് വിജയ് വീണ്ടും വിശേഷിപ്പിച്ചു. അണ്ണാ ഡി.എം.കെ എം.എൽ.എയായിരുന്ന കെ. മരഗതം കുമാരവേൽ രാജിവച്ചതിനെ തുടർന്നാണ് മധുരാന്തകത്ത് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പിന്നീട് അവർ ടി.വി.കെയിൽ ചേർന്നു, വീണ്ടും സ്ഥാനാർത്ഥിയായി. ടി.വി.കെയുടെ 'ശുദ്ധ ഭരണം, പരിശുദ്ധ ശക്തി' എന്ന മുദ്രാവാക്യം ഉയർത്തി ഡി.എം.കെക്കെതിരെ വിജയ് ആഞ്ഞടിച്ചു. ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പോലും ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഒത്തുകളിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. 'ഭരണപക്ഷത്തിനെതിരെ ഒരു ആരോപണവും പറയാൻ കഴിയാത്തതിന്റെ നിരാശയിൽ ഡി.എം.കെ അപകടകരമായ ആയുധം എടുത്തിരിക്കുന്നു. എന്റെ അമ്മയെക്കുറിച്ച് മോശമായി പറഞ്ഞപ്പോൾ പോലും ഞാൻ സഹിച്ചു. പക്ഷേ തമിഴ്നാട്ടിലെ എന്റെ സഹോദരിമാരെയും അമ്മമാരെയും കുറിച്ച് അശ്ലീലമായി പറഞ്ഞത് അംഗീകരിക്കാനാവില്ല. ഡി.എം.കെ കുടുംബവും അങ്ങനെയാണ് സംസാരിക്കുന്നത്. വീരമണിക്കെതിരായ പോക്‌സോ കേസിനെ സൂചിപ്പിച്ച് വിജയ് പറഞ്ഞു 'വർഷങ്ങളായി കുട്ടികളെ ദുരുപയോഗം ചെയ്യുകയാണ് ആ വ്യവസായി. മുൻ ഡി.എം.കെ ഭരണകാലത്ത് പരാതി നൽകിയിട്ടും മുഴുവൻ കുറ്റവും മൂടിവച്ചു. എന്തായിരുന്നു ഡീൽ? തമിഴ്നാട് ചോദിക്കുന്നു. സ്റ്റാലിൻ സാർ, വായ തുറക്കൂ- വിജയ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360