SignIn
Kerala Kaumudi Online
Saturday, 26 September 2026 2.25 AM IST

വിജയ്‌ക്ക് സ്റ്റാലിന്റെ മറുപടി സ്ഥാനാർത്ഥിയെ വിലയ്ക്ക് വാങ്ങിയത് വിജയ്

fd

ചെന്നൈ: സിനിമയിൽ അഭിനയിക്കുന്നത് അവസാനിപ്പിച്ചുവെന്ന് പറഞ്ഞിട്ട്, ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി വിജയ് അഭിനയിച്ചുകൊണ്ടേ ഇരിക്കുകയാണെന്ന് ഡി.എം.കെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ. മധുരാന്തകത്തെ പ്രസംഗത്തിനിടയിൽ വിജയ് നടത്തിയ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു സ്റ്റാലിൻ.

അണ്ണാ ഡി.എം.കെയിൽ നിന്ന് വിലയ്ക്ക് വാങ്ങി,നിങ്ങളുടെ പാർട്ടിയുടെ സ്ഥാനാർത്ഥിയായി നിറുത്തിയിരിക്കുന്ന മരഗതം കുമാരവേലിനെ അടുത്ത് നിറുത്തിക്കൊണ്ടു തന്നെ, 'ടി.വി.കെ ശുദ്ധശക്തി, ഡി.എം.കെ തിന്മയുടെ ശക്തി' എന്ന് നിങ്ങൾക്ക് എങ്ങനെ ഒരു നാണവുമില്ലാതെ പറയാൻ കഴിയുന്നു? വോട്ട് ചെയ്ത മഷി വിരൽനഖത്തിൽ നിന്ന് മായും മുൻപേ എൻ.ഡി.എ സഖ്യത്തിലെ എം.എൽ.എമാരെ ചാക്കിടുന്നതാണോ ശുദ്ധശക്തി? പോകുന്നിടത്തെല്ലാം നിങ്ങളുടെ സ്ഥാനാർത്ഥികൾക്ക് കിട്ടുന്ന സ്വീകരണം കണ്ടോ? 'ടി.വി.കെയിൽ നിന്ന് എത്ര വാങ്ങി?' എന്ന് ചോദിച്ച് ജനങ്ങൾ തന്നെ ഓടിക്കുന്നത് പോലും അറിയാത്ത ആളാണോ നിങ്ങൾ? നിങ്ങൾ പാർട്ടി തുടങ്ങിയത് മുതൽ ഇപ്പോൾ വരെ എത്ര തവണ നിങ്ങൾ ബി.ജെ.പിയെ എതിർത്ത് സംസാരിച്ചിട്ടുണ്ട്? എത്ര സമരം നടത്തിയിട്ടുണ്ട്? വീരമണി കേസിനെക്കുറിച്ച് വായ തുറക്കൂ സ്റ്റാലിൻ സാർ' എന്ന് അലറിയല്ലോ?ഞാൻ വിശദമായി സംസാരിച്ചുകഴിഞ്ഞു. നിങ്ങൾ അതൊക്കെ പേപ്പർ വായിച്ചിരുന്നെങ്കിൽ അറിഞ്ഞേനെ! ഈ കേസ് രാഷ്ട്രീയവത്കരിക്കരുത് എന്ന് ഹൈക്കോടതി നിർദ്ദേശിച്ചത് പോലും നിങ്ങളുടെ ചെവിയിൽ ഉദ്യോഗസ്ഥർ ഓതിയില്ലേ?കരൂരിൽ 41 മനുഷ്യ ജീവനുകൾ പൊലിഞ്ഞിട്ടും അത് ശ്രദ്ധിക്കാതെ ഓടി ഒളിച്ച നിങ്ങളെക്കുറിച്ച്, 'ഏത് നേതാവും തന്റെ പ്രവർത്തകർ മരിക്കുന്നത് ആഗ്രഹിക്കില്ല' എന്നാണ് ഞാൻ പറഞ്ഞത്- എന്നും വാർത്താകുറിപ്പിലൂടെ സ്റ്റാലിൻ ഓർമ്മിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360