SignIn
Kerala Kaumudi Online
Saturday, 26 September 2026 2.04 AM IST

ഗ്യാനേഷിന്റെ മകളുടെ ഹർജി: വാദത്തിനിടെ ഓഡിയോ മ്യൂട്ടാക്കിയതിൽ വിവാദം

e

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ മകളും നോയിഡ ഗൗതം ബുദ്ധ നഗർ ജില്ലാ കളക്‌ടറുമായ മേധ രൂപയുടെ ഹർജി പരിഗണിക്കവെ വീഡിയോ കോൺഫറൻസിലെ ഓഡിയോ മ്യൂട്ടാക്കിയതിൽ വിവാദം. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ കഴിഞ്ഞ ബുധനാഴ്ച സുപ്രീംകോടതി സ്റ്റേ ചെയ്തതിരുന്നു. വാദത്തിനിടെ ഓഡിയോ മ്യൂട്ടാക്കിയതിനാൽ മാദ്ധ്യമ പ്രവർത്തകർക്ക് അടക്കം കേൾക്കാനായില്ല. സ്വകാര്യതയുമായി ബന്ധപ്പെട്ട കേസല്ലാതിരുന്നിട്ടും എന്തുകൊണ്ട് ഇങ്ങനെയുണ്ടായി.

സംഭവത്തിൽ ലായേഴ്സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്ര്യൂഷൻ സംഘടന ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് നിവേദനം നൽകി. അതേസമയം,ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ അദ്ധ്യക്ഷനായ ബെ‌ഞ്ചിൽ ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടതിലും ആക്ഷേപമുയർന്നു. റോസ്റ്റർ പ്രകാരം ജസ്റ്റിസ് ബി.വി. നാഗരത്ന അദ്ധ്യക്ഷയായ ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണിത്. എന്നിട്ടും സതീഷ് ചന്ദ്ര ശർമ്മയുടെ ബെഞ്ചിൽ എന്തിനു ലിസ്റ്റ് ചെയ്‌തുവെന്ന ചോദ്യം ഒരുവിഭാഗം അഭിഭാഷകർ ഉന്നയിച്ചു. ജഡ്‌ജിയുടെ മകൻ നാലു ‌സർക്കാർ പാനലുകളിലെ അംഗമാണെന്ന് കോക്രോച്ച് ജനത പാർട്ടി ആരോപിച്ചു.

നോയിഡയിലെ തൊഴിലാളി സമരത്തിൽ പങ്കെടുത്ത ഡൽഹി സർവകലാശാല വിദ്യാർത്ഥിനി ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമം ചുമത്തി തടങ്കലിലാക്കാൻ കഴിഞ്ഞ മേയ് 3ന് മേധ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ആകൃതി സമർപ്പിച്ച ഹർജിയിൽ ഉദ്യോഗസ്ഥയ്‌ക്കെതിരെ മലയാളി ജഡ്‌ജി അതുൽ ശ്രീധരൻ,ജസ്റ്റിസ് അചൽ സച്ച്ദേവ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അതിരൂക്ഷ വിമർശനമുന്നയിച്ചു. വിദ്യാർത്ഥിനിക്ക് 5 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും അത് ജില്ലാ കളക്‌ടർ,ഉത്തരവാദികളായ മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നും നിർദ്ദേശിച്ചതാണ് സുപ്രീംകോടതി സ്റ്റേ ചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, GYANESH, CJP PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360