SignIn
Kerala Kaumudi Online
Saturday, 26 September 2026 2.25 AM IST

പൊലീസുകാരെന്ന് പറഞ്ഞ് ഭീഷണി; 17കാരിയെ പീഡിപ്പിച്ചെന്ന് പരാതി

d

ന്യൂഡൽഹി: ജന്മദിനത്തിൽ സുഹൃത്തിനൊപ്പം ക്ഷേത്രദർശനത്തിനെത്തിയ 17കാരിയെ ഡൽഹിയിലെ ആസ്താ കുഞ്ച് പാർക്കിൽ പൊലീസുകാരാണെന്ന് പറഞ്ഞ് മൂന്ന് പേർ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി പരാതി. തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

സെപ്തംബർ 21ന് വൈകിട്ട് അഞ്ചോടെ വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി സുഹൃത്തിനൊപ്പം കൽക്കാജി ക്ഷേത്രത്തിലെത്തി. ഏഴോടെ ക്ഷേത്രത്തിൽനിന്ന് പുറത്തിറങ്ങിയ ഇരുവരും ലഘുഭക്ഷണവും വെള്ളവും വാങ്ങി ആസ്താ കുഞ്ച് പാർക്കിലെ ഏഴാം നമ്പർ ഗേറ്റിലൂടെ പ്രവേശിച്ചു. ബെഞ്ചിലിരുന്ന ഇരുവരെ സമീപിച്ച മൂന്നുപേർ സുഹൃത്തിനെ മർദ്ദിക്കുകയും തങ്ങൾ പൊലീസുകാരാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു.

പാർക്കിൽ പ്രവേശിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞ് ഇരുവരെയും ചോദ്യം ചെയ്ത സംഘം മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. തുടർന്ന് പെൺകുട്ടിയെ സുഹൃത്തിൽനിന്ന് വേർതിരിച്ച് പാർക്കിന്റെ ഇരുണ്ട ഭാഗത്തേക്ക് കൊണ്ടുപോയി. 'ആസിഫ് ഭായ്, തോക്കെടുക്ക്' എന്ന് സംഘത്തിലൊരാൾ പറഞ്ഞതായും തുടർന്ന് കറുത്ത നിറത്തിലുള്ള തോക്ക് കാണിച്ചതായും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തിയ ശേഷമാണ് പീഡനം നടത്തിയതെന്നും മൊഴിയിൽ പറയുന്നു. വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി മൂന്ന് പേരും പീഡിപ്പിച്ചെന്നാണ് പരാതി.

സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പെൺകുട്ടിയെയും സുഹൃത്തിനെയും പാർക്കിൽനിന്ന് പുറത്തുവിട്ടത്. പുറത്തുവന്ന ശേഷം പെൺകുട്ടി സുഹൃത്തിനോട് വിവരം പറയുകയും ഇയാൾ പൊലീസിനെ അറിയിക്കുകയുമായിരുന്നു. കേസിൽ അന്വേഷണം തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360