SignIn
Kerala Kaumudi Online
Friday, 11 September 2026 1.40 AM IST

അയോദ്ധ്യയിൽ വരുന്നു അത്യുഗ്രൻ വികസനം

a

അയോദ്ധ്യ: ശ്രീരാമ ക്ഷേത്രവുമായി ബന്ധപ്പെടുത്തി ആധുനിക ടൗൺഷിപ്പ്, എ.ഐ നിയന്ത്രിത ട്രാഫിക് സംവിധാനം, സോളാർ വൈദ്യുതി നിലയം എന്നിവ വരുന്നു. ശ്രീരാമന്റെ തിരുമുറ്റത്തിനു സമീപം 2,000 ഏക്കറിലാണ് ഗ്രീൻ ഫീൽഡ് ടൗൺഷിപ്പ്. നാലു കിലോമീറ്റർ ചുറ്റളവ് അത്യാധുനിക സൗകര്യങ്ങളുള്ള ടൗണായി വികസിപ്പിക്കും. സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു.

ഇവിടെ ഹോട്ടലുകൾക്കും റസിഡൻഷ്യൽ പ്രോജക്ടുകൾക്കും ഭൂമി നൽകി തീർത്ഥാടകർക്ക് മികച്ച താമസ, ഭക്ഷണ സൗകര്യമൊരുക്കും. 2029ൽ ടൗൺഷിപ്പ് പൂർത്തിയാകുന്നതോടെ, നിത്യേനയെത്തുന്ന ആയിരക്കണക്കിനു ഭക്തർക്ക് വലിയ ആശ്വാസമാകും. സരയൂ നദിയിലൂടെയുള്ള ക്രൂസ് ബോട്ട് സർവീസാണ് മറ്റൊരു ആകർഷണ പദ്ധതി. വിവിധ നദികളിലൂടെ ഗംഗയിലെത്തി വാരാണസിയിലേക്കാവും സർവീസ്.

അയോദ്ധ്യ- ഡൽഹി ബുള്ളറ്റ് ടെയിൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ അയോദ്ധ്യ- ന്യൂഡൽഹി ബുള്ളറ്റ് ട്രെയിനിനായും പ്രാരംഭ നടപടികൾ തുടങ്ങി. പദ്ധതി നടപ്പായാൽ 650 കിലോമീറ്റർ മൂന്നര മണിക്കൂറിലെത്തും. 2030ഓടെ സർവീസ് ആരംഭിക്കാനാണ് ശ്രമം. ഈ റൂട്ടിൽ വന്ദേഭാരതുണ്ട്. എട്ടു മണിക്കൂറാണ് റണ്ണിംഗ് സമയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AYODHYA, LATESTNEWS, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360