SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.41 AM IST

സാമ്പത്തിക സുരക്ഷാ പദ്ധതി ഗ്രാമങ്ങളിലെത്തും; 'പെൻഷൻ സഖികൾ'

k

ന്യൂഡൽഹി: ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് സാമൂഹിക ക്ഷേമ പെൻഷനുകളെക്കുറിച്ചറിയുന്നതിനും വാർദ്ധക്യകാല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി പ്രത്യേക പദ്ധതിയുമായി കേന്ദ്രസർക്കാർ. ദീൻദയാൽ അന്ത്യോദയ യോജന (ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം) പ്രകാരം ഗ്രാമവികസന വകുപ്പും പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിട്ടിയും (പി.എഫ്.ആർ.ഡി.എ) ചേർന്നാണ് 'പെൻഷൻ സഖികൾ" എന്ന പദ്ധതി നടപ്പാക്കുന്നത്.

ബാങ്കിംഗ് കറസ്‌പോണ്ടന്റുമാരെയും പരിശീലനം ലഭിച്ച വനിതകളെയുമാണ് ഇതിനായി നിയോഗിക്കുക. ഇവരും 'പെൻഷൻ സഖികൾ" എന്നറിയപ്പെടും. ഇവർ ഗ്രാമീണർക്ക്,​ പ്രത്യേകിച്ച് സ്ത്രീകൾക്കും അയൽക്കൂട്ട അംഗങ്ങൾക്കും (എസ്.എച്ച്.ജി) പെൻഷൻ പദ്ധതികളെക്കുറിച്ചും ഭാവി സമ്പാദ്യത്തെക്കുറിച്ചും വിവരങ്ങൾ നൽകും.

നാഷണൽ പെൻഷൻ സിസ്റ്റം (എൻ.പി.എസ്), അടൽ പെൻഷൻ യോജന തുടങ്ങിയ കേന്ദ്ര സർക്കാർ പെൻഷൻ പദ്ധതികളിൽ അക്കൗണ്ട് തുടങ്ങാനും രേഖകൾ സമർപ്പിക്കാനും സഹായിക്കും. ഡിജിറ്റൽ സംവിധാനങ്ങളും മൊബൈൽ ആപ്പുകളും ഉപയോഗിച്ച് പെൻഷൻ സേവനങ്ങൾ ലളിതമായി ലഭ്യമാക്കും. സ്വയം സഹായ ഗ്രൂപ്പുകളിലെ വനിതാ അംഗങ്ങൾ, ഗ്രാമീണ കുടുംബങ്ങൾ, ഔപചാരിക പെൻഷൻ, സാമൂഹിക സുരക്ഷാ പദ്ധതികൾ എന്നിവ ലഭിക്കാത്തവർ എന്നിവർക്കാണ് നിലവിൽ പരിഗണന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LATESTNEWS, NATIONALNEWS, INDIAN ECONOMY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360