SignIn
Kerala Kaumudi Online
Thursday, 24 September 2026 1.38 AM IST

ഞായറാഴ്‌ച ബാങ്കുകൾ പ്രവർത്തിക്കും

c

ന്യൂഡൽഹി: മൂന്ന് ദിവസത്തെ രാജ്യവ്യാപക പണിമുടക്ക് കണക്കിലെടുത്ത് ഞായറാഴ്ച (27) ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. റിസർവ് ബാങ്ക് ഇതിന് അനുമതി നൽകി. ഈമാസം 28,29,30 തീയതികളിലാണ് യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസ് ആഹ്വാനം ചെയ്ത പണിമുടക്ക്. 26ന് നാലാം ശനിയായതിനാൽ അവധിയാണ്. തുടർച്ചയായ അഞ്ച് ദിവസം അടഞ്ഞു കിടക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാക്കുന്നത് തടയാനാണ് ഞായറാഴ്ച തുറക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. പതിവ് ഇടപാടുകൾക്കെല്ലാം ഞായറാഴ്ച അനുമതിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360