SignIn
Kerala Kaumudi Online
Thursday, 24 September 2026 1.56 AM IST

തമിഴ് വ്യവസായിയുടെ ക്രൂരതകൾ നിരവധി: പണവും ചോക്ലേറ്റും നൽകി പെൺകുട്ടികളെ എത്തിക്കും

READ ENGLISH VERSION
e

ചെന്നൈ: പണം, സ്‌പോർട്സ് ഷൂ, ചോക്ലേറ്റുകൾ, മൊബൈൽ ഫോണുകൾ എന്നിവ നൽകി പ്രലോഭിപ്പിക്കും. ആ‌ഡംബര ബംഗ്ലാവിലുൾപ്പെടെ എത്തിച്ച് അതി ക്രൂരമായി പീഡിപ്പിക്കും. എല്ലാം 12-16 വയസുള്ള പെൺകുട്ടികൾ. രാജ്യത്തെ ഞെട്ടിക്കുന്ന കൊടുംകുറ്റവാളിയുടെ കഥയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്ന് പുറത്തുവന്നത്. ഒതുക്കിതീർക്കാൻ ശ്രമിച്ച കേസ് ഉയർന്നുവന്നത് കോടതി ഇടപെടലിനാൽ. ഗ്രാനൈറ്റ് വ്യവസായിയും 84കാരനുമായ ആർ.വീരമണിയാണ് പ്രതി. വർഷങ്ങളോളം പല പെൺകുട്ടികളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വീരമണിക്കെതിരെ

ഇതുവരെ പത്തിലധികം പേരാണ് പരാതി നൽകിയിട്ടുള്ളത്. എന്നാൽ ഉപദ്രവത്തിനിരയായവർ ഇനിയുമുണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്. വീരമണിയെയും സഹായി മഹേന്ദ്ര സിംഹൻ (64) ഇയാളുടെ ഭാര്യ ശാന്തി (60) എന്നിവരെയും ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ ജുഡിഷ്യൽ കസ്റ്റഡിയിലാണ്.

പുറത്തെത്തിച്ചത്

ദൃശ്യങ്ങൾ

2025 ഒക്ടോബറിൽ, 13കാരിയെ ഒരാൾ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതാണ് തുടക്കം. വീരമണിയാണെന്ന് കാട്ടി

സാമൂഹിക പ്രവർത്തകരുൾപ്പെടെ രംഗത്തെത്തുകയും കേസ് നൽകുകയും ചെയ്തു. എന്നാൽ പണം കൊണ്ട് പോക്സോ കേസ് ഇല്ലാതാക്കാൻ വീരമണി ശ്രമിച്ചു. അതിജീവിതയെ കണ്ടെത്താനായില്ലെന്നും മതിയായ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും കാട്ടി ഫെബ്രുവരിയിൽ പോക്‌സോ കോടതിയിൽ പൊലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ ഇതിനെ രൂക്ഷമായി വിമർശിച്ച കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. പ്രത്യേക സംഘത്തിന്റെ

അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ക്രൂരതയുടെ

ആഡംബരവീട്

സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിലാണ് പീഡനം നടന്നത്.

സഹായി ശാന്തിയും പെൺകുട്ടികളെ കണ്ടെത്തി വീരമണിയുടെ അടുത്തെത്തിച്ചിരുന്നു. 12-16 വയസ് പ്രായമുള്ളവരെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്.

വീരമണി ബംഗ്ലാവിന്റെ മുറ്റത്തുനിന്ന് എറിയുന്ന പന്തുകൾ വഴിയിൽ കൂടി പോകുന്ന കുട്ടികൾ എടുക്കാറുണ്ട്. കുട്ടികളെ ഇയാൾ ചോക്ലേറ്റുകളും ഭക്ഷണസാധനങ്ങളും കാട്ടി വിളിക്കും. തുടർന്ന് പല സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിക്കും. എന്താവശ്യത്തിനും സമീപിക്കാമെന്ന് പറഞ്ഞ് ഫോൺ നമ്പർ നൽകും. കുട്ടികൾ ബന്ധപ്പെട്ടാൽ, അവരെ ബംഗ്ലാവിലേക്ക് കൊണ്ടുവരാൻ ഡ്രൈവറെ അയയ്ക്കും. പ്രമുഖർ താമസിക്കുന്ന പോയസ് ഗാർഡനിലെ ആഡംബര ബംഗ്ലാവിലും സ്വന്തം വീട്ടിലും പെൺകുട്ടികളെ എത്തിച്ചു പീഡിപ്പിക്കുന്നത് പതിവായിരുന്നു. ഇരകൾക്ക് 2,000 മുതൽ 5,000 രൂപ വരെ നൽകിയിരുന്നു. 50,000 രൂപ വരെ നൽകിയ സംഭവങ്ങളുമുണ്ട്. ഹോട്ടലുകളിൽ നടന്നിരുന്ന പാർട്ടികളിലും കുട്ടികളെ എത്തിച്ചിരുന്നു.

രാഷ്ട്രീയപ്പോര്

സംഭവം തമിഴ്നാട്ടിൽ രാഷ്ട്രീയപ്പോരിനും വഴിതെളിച്ചു. ഡി.എം.കെ ഭരണകാലത്താണ് ക്രൂരത നടന്നതെന്നും പ്രതിയെ ഡി.എം.കെ രക്ഷിക്കുകയായിരുന്നെന്നും ആരോപിച്ച് ടി.വി.കെ രംഗത്തെത്തി. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി വിജയ്‌.

യുടെ നിർദ്ദേശ പ്രകാരം രണ്ട് സംഘങ്ങളെയാണ് അന്വേഷണത്തിന് നിയോഗിച്ചിട്ടുള്ളത്. പണമിടപാടുകൾ സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. പണമിടപാടിന് ഇടനിലക്കാരനായ പ്രമുഖ ട്രേഡ് യൂണിയൻ നേതാവിന്റെ മകൻ ഉടൻ വലയിലാകുമെന്നാണ് സൂചന. വീരമണിയുടെ വീടുകളിലുൾപ്പെടെ ഇന്നലെ റെയ്ഡ് നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360