SignIn
Kerala Kaumudi Online
Thursday, 24 September 2026 2.17 AM IST

കേരള ബി.ജെ.പിയുടെ ചുമതല നാഗരാജയ്ക്ക്

1

□കെ.സുരേന്ദ്രന് പുതുച്ചേരി, ജോർജ് കുര്യന് ലക്ഷദ്വീപ്, അനിലിന് നാഗാലാൻഡ്

ന്യൂഡൽഹി: ദേശീയ അദ്ധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ ബി.ജെ.പിയിലെ അഴിച്ചു പണി തുടരുന്നു. കർണാടയിൽ നിന്നുള്ള രാജ്യസഭാ എം.പിയും ദേശീയ സെക്രട്ടറിയുമായ എം.നാഗരാജയെ കേരളത്തിന്റെ പ്രഭാരിയായും തമിഴ്നാട്ടിൽ നിന്നുള്ള ദേശീയ സെക്രട്ടറി എം. വെങ്കടേശനെ സഹപ്രഭാരിയായും നിയമിച്ചു. ദേശീയ സെക്രട്ടറിമാരായ കെ.സുരേന്ദ്രന് പുതുച്ചേരിയുടെയും അനിൽ ആന്റണിക്ക് നാഗലാൻഡിന്റെയും, മുൻ കേന്ദ്ര മന്ത്രി ജോർജ് കുര്യന് ലക്ഷദ്വീപിന്റെയും ചുമതല നൽകി. അനിലിന് ഗോവയുടെയും മുൻ ദേശീയ സെക്രട്ടറിയായ മലയാളി അരവിന്ദ് മേനോന് ഉത്തരാഖണ്ഡിന്റെയും സഹപ്രഭാരി ചുമതലയുണ്ട്. പ്രകാശ് ജാവ്ദേക്കറിനെ മാറ്റിയാണ് നാഗരാജയ്‌ക്ക് കേരളത്തിന്റെ ചുമതല നൽകിയത്. .അടുത്ത കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിന്റെ ചുമതല ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയ്‌ക്കാണ്. ജഗദീപ് പട്ടേൽ, മേധാ കുൽക്കർണി, പ്രദീപ് വർമ്മ, ആനന്ദ് ഓഝ എന്നീ സഹപ്രഭാരിമാരെയും നിയമിച്ചു. ഇടവേളയ്‌ക്ക് ശേഷം പാർട്ടിയിൽ സജീവമാകുന്ന വൈസ് പ്രസിഡന്റ് രാം മാധവിന് തമിഴ്നാടിന്റെയും ഉത്തരാഖണ്ഡിന്റെയും ചുമതല നൽകി. അരവിന്ദ് മേനോനൊപ്പം ബാൻസുരി സ്വരാജ് എം.പിയും ഉത്തരാഖണ്ഡിലെ സഹ പ്രഭാരിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360