SignIn
Kerala Kaumudi Online
Thursday, 24 September 2026 1.38 AM IST

ഭീവണ്ടി അപകടം: മരണം 41,

bhiwandi-accident

മുംബയ്: മഹാരാഷ്ട്ര ഭീവണ്ടിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 41 ആയി ഉയർന്നു. പ്രായപൂർത്തിയാകാത്ത 15 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. ബുധനാഴ്ച 13 പേരുടെ മൃതദേഹങ്ങളാണ് ദേശീയ ദുരന്ത നിവാരണ സേന നടത്തിയ തെരച്ചിലിൽ കണ്ടെടുത്തത്.

തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ 25 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ കാൽവ ജെ.ജെ. ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം അഞ്ചാംദിനവും പുരോഗമിക്കുകയാണ്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.

തിങ്കളാഴ്ച പുലർച്ചെ കനത്തമഴയെ തുടർന്നാണ് 40 വർഷം പഴക്കമുള്ള മൂന്നുനില കെട്ടിടം നിലംപൊത്തിയത്. താമസക്കാർ ഉറങ്ങുന്നതിനിടെയായിരുന്നു ദുരന്തം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, BHIWANDI ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360