SignIn
Kerala Kaumudi Online
Thursday, 24 September 2026 7.19 PM IST

കൊവിഡ്: ചികിത്സയിലുള്ളവർ 35 ലക്ഷം

covid

ന്യൂഡൽഹി: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള കുതിപ്പ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 3,68,147 പുതിയ രോഗികൾ. 3417 മരണവും.

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 21.19 ശതമാനം. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 35 ലക്ഷത്തോടടുത്തു.

അതേസമയം രോഗമുക്തരുടെ എണ്ണവും ഉയരുകയാണെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 3,00,732 പേരാണ് രോഗമുക്തി നേടിയത്. 81.77ശതമാനമാണ് രോഗമുക്തി നിരക്ക്.
മഹാരാഷ്ട്ര, കർണാടക,കേരളം, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്, പശ്ചിമബംഗാൾ, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.78 ശതമാനവും.

60 ലക്ഷം ഡോസ് വാക്സിൻ ഉടൻ

ഇതുവരെ 16.54 കോടി വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 75 ലക്ഷത്തിലധികം ഡോസുകൾ ഇപ്പോഴും സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാണ്. അടുത്ത 3 ദിവസത്തിനുള്ളിൽ ഏകദേശം 60 ലക്ഷം ഡോസുകൾ കൂടി ലഭ്യമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360