SignIn
Kerala Kaumudi Online
Wednesday, 21 October 2026 2.07 AM IST

പ്രതിദിന കൊവിഡ് രോഗികൾ 18,833

covid

ന്യൂഡൽഹി: രാജ്യത്ത് പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ തുടർച്ചയായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,833 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചൊവ്വാഴ്ചത്തേതിനെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ നേരിയവർദ്ധനവ് (2.65%) ഉണ്ടെങ്കിലും രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നിട്ടില്ല.

രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 2,46,687ലേക്കെത്തി. കഴിഞ്ഞ 203 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ സംഖ്യയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,770 പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. സജീവ കേസുകൾ, ആകെ കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണെന്നും നിലവിൽ ഇത് 0.73 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.86 ശതമാനമാണ്. കഴിഞ്ഞ 103 ദിവസങ്ങളെ അപേക്ഷിച്ച് മൂന്നു ശതമാനം കുറവാണിത്. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ 37 ദിവസമായി മൂന്നുശതമാനത്തിന് താഴെയാണ്. നിലവിൽ ഇത് 1.34 ശതമാനമാണ്. ഇപ്പോൾ രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതൽ സജീവ കേസുകളുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360