SignIn
Kerala Kaumudi Online
Friday, 03 July 2026 3.36 PM IST
 

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മമ്മൂട്ടിക്ക് ലഭിക്കുമോ? പ്രഖ്യാപനം അൽപ്പസമയത്തിനകം, ആകാംക്ഷയിൽ മലയാളികൾ

READ ENGLISH VERSION
national-film-award
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം. ഇക്കുറി ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമ പുരസ്‌കാര പ്രഖ്യാപനം കാത്തിരിക്കുന്നത്. ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്‌സ്, കിഷ്‌കിന്ധ കാണ്ഡം എന്നിവയാണ് അവസാന റൗണ്ടിലെത്തിയ മലയാള ചിത്രങ്ങൾ.

ഭ്രമയുഗത്തിലെ വിസ്‌മയ പ്രകടനത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മമ്മൂട്ടിക്ക് പുറമെ,​ കിഷ്‌കിന്ധകാണ്ഡത്തിൽ മികച്ച അഭിനയം കാഴ്‌ചവച്ച വിജയരാഘവനും അവാർഡ് പോരാട്ടത്തിലുണ്ട്. 2024ൽ റിലീസ് ചെയ്‌ത ചിത്രങ്ങളാണ് പ്രശസ്‌ത മലയാളി സംവിധായകൻ ജയരാജ് നേതൃത്വം നൽകുന്ന കേന്ദ്ര ജൂറി പരിഗണിച്ചത്. 11 അംഗ ജൂറിയുടെ അവാർഡ് നിർണയം ഇന്നലെ പൂർത്തിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY NATIONAL AWARD, BEST ACTOR NATIONAL AWARD, NATIONAL FILM AWARDS, MAMMOOTTY LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360