SignIn
Kerala Kaumudi Online
Saturday, 06 June 2026 11.33 AM IST

ബാലൻസ് ഉണ്ടായിരുന്നത് 113 രൂപ, ഒരു നിമിഷം കൊണ്ട് കോടിപതി; പ്ലംബറുടെ അക്കൗണ്ടിലേക്ക് എത്തിയത് 294 കോടി രൂപ

vikas-kumar

പട്‌ന: അക്കൗണ്ടിൽ ഒരു പൈസയുമില്ലാതിരിക്കുമ്പോൾ പെട്ടെന്നൊരു നിമിഷം കോടീശ്വരനാകുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അങ്ങനെ പെട്ടെന്നൊരു നിമിഷം കോടികൾ കൈയിലേക്ക് വന്നതിന്റെ ഞെട്ടലിലാണ് ബീഹാറുകാരനായ വികാസ് കുമാർ. പ്ലംബറായി ജോലിചെയ്യുന്ന വികാസിന്റെ അക്കൗണ്ടിൽ ആകെയുണ്ടായിരുന്നത് 113 രൂപയാണ്. എന്നാൽ, പെട്ടെന്നൊരു ദിവസം അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്കെത്തിയത് ഒന്നും രണ്ടുമല്ല, 294.80 കോടി രൂപയാണ്.

'രണ്ട് ദിവസം മുമ്പ് ആപ്പ് വഴി എന്റെ ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോൾ അക്കൗണ്ടിൽ 294.80 കോടി രൂപ കാണിച്ചു. എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. ആദ്യം, ഇത് ഒരു സാങ്കേതിക പിശകാണെന്ന് ഞാൻ കരുതി. പക്ഷേ വ്യാഴാഴ്ച വൈകുന്നേരം ഞാൻ ബാലൻസ് വീണ്ടും പരിശോധിച്ചപ്പോൾ അതേ തുക അക്കൗണ്ടിൽ കണ്ടും'- വികാസ് പറയുന്നു.

ഗയ ജില്ലയിലെ മസ്‌ത്പുര ഗ്രാമത്തിലാണ് വികാസ് താമസിക്കുന്നത്. പെട്ടെന്ന് ഇത്രയധികം പണം തന്റെ അക്കൗണ്ടിൽ കണ്ടതിൽ പന്തികേട് തോന്നിയ വികാസ് ഉടൻ തന്നെ വിവരം ബാങ്ക് അധികൃതരെയും പൊലീസിനെയും അറിയിച്ചു. ബാങ്ക് രേഖകളും ട്രാൻസാക്ഷൻ ഐഡിയും ഉൾപ്പടെ ശേഖരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സാങ്കേതിക പിഴവുകളുടെയും സാമ്പത്തിക തട്ടിപ്പുകളുടെ സാദ്ധ്യത പരിശോധിക്കുന്നുണ്ട്. അതേസമയം വികാസിന്റെ അക്കൗണ്ടിൽ ഇത്രയധികം തുകയുണ്ടെന്ന് അറിഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വലിയ രീതിയിലാണ് സന്ദർശകർ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MILLIONAIRE, BANK BALANCE, TRANSACTION, SHOCKED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360