SignIn
Kerala Kaumudi Online
Monday, 03 August 2026 12.20 PM IST

ബീഹാറിൽ ബിജെപിക്ക് അടിതെറ്റുമോ? കന്നി അങ്കത്തിൽ പ്രശാന്ത് കിഷോറിന് മികച്ച മുന്നേറ്റം

prashant-kishor
പ്രശാന്ത് കിഷോർ

പാറ്റ്ന: ബീഹാറിലെ ബാങ്കിപൂർ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ, കന്നി മത്സരത്തിനിറങ്ങിയ 'ജൻ സുരാജ് പാർട്ടി' സ്ഥാപകൻ പ്രശാന്ത് കിഷോർ മുന്നിട്ടുനിൽക്കുന്നു. ബീഹാറിലെ ബാങ്കിപ്പൂരിന് പുറമെ, മദ്ധ്യപ്രദേശിലെ ദാതിയ, ഗുജറാത്തിലെ മഞ്ചൽപൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും പുരോഗമിക്കുകയാണ്.

മുൻ എംഎൽഎ നിതിൻ നബിൻ രാജിവച്ചതിനെത്തുടർന്നാണ് ബാങ്കിപ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി, ജൻ സുരാജ് പാർട്ടി, ആർജെഡി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമായി ഈ പോരാട്ടം മാറി. ജൂലായ് 30നാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പ്രശാന്ത് കിഷോറിന് ആയിരം വോട്ടിന്റെ ലീഡാണുള്ളത്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, കിഷോർ 3,795 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയ്ക്ക് 2,634 വോട്ടുകൾ ലഭിച്ചു.

അതേസമയം, മദ്ധ്യപ്രദേശിലെ ദാതിയയിൽ ബിജെപി സ്ഥാനാർത്ഥി അശുതോഷ് തിവാരി 1,000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. അദ്ദേഹത്തിന്റെ എതിരാളിയായ കോൺഗ്രസ് സ്ഥാനാർത്ഥി ഘനശ്യാം സിംഗിന് ഇതുവരെ 3,367 വോട്ടുകൾ ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIHAR ELECTION, PRASHANT KISHOR, BJP BIHAR, PRASHANT KISHOR LEAD, BIHAR POLITICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360