SignIn
Kerala Kaumudi Online
Friday, 17 July 2026 2.29 PM IST

വിജയ് സർക്കാരിനെ അട്ടിമറിക്കാൻ 35 കോടിയുടെ ഗൂഢാലോചന; അന്വേഷണം ഊർജിതമാക്കി തമിഴ്‌നാട് പൊലീസ്

vijay
വിജയ്

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ് സർക്കാരിനെ തകർക്കാൻ 'പ്രോജക്‌ട് മേഘാലയ' എന്ന പേരിലുള്ള അട്ടിമറി ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി ചെന്നൈ പൊലീസ്. തമിഴക വെട്രി കഴകം പാർട്ടിയുടെ എംഎൽഎമാർക്ക് കോഴ നൽകി സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലേചന നടത്തിയെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു. സംഭവത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകനായ വിജയനെ ചോദ്യംചെയ്യുകയും ഒമ്പതുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.

സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നടത്തിയ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡിഎംകെ നേതാക്കൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാൽ, രാഷ്‌ട്രീയ നേട്ടത്തിനായി നടത്തുന്ന വ്യാജ ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇതിനെ തള്ളിയിരിക്കുകയാണ്.

നിയമസഭാ നടപടികൾക്കിടെ പാർട്ടി നിലപാടിന് വിരുദ്ധമായി വോട്ട് ചെയ്യാൻ യൂട്യൂബർ തിരുനാവുക്കരശും മറ്റുള്ളവരും തനിക്ക് 35 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്നാരോപിച്ച് ടിവികെ ഉത്തരംഗരൈ എംഎൽഎ എൻ ഇളയരാജ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. ഈ വാഗ്‌ദാനം നിരസിച്ചതിനെത്തുടർന്ന് തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടായതായും അദ്ദേഹം ആരോപിച്ചു.

വിജയ് സർക്കാരിനെ അട്ടിമറിക്കാൻ ഏകദേശം 15 ടിവികെ എംഎൽഎമാർക്ക് പണം വാഗ്‌ദാനം ചെയ്‌യാൻ പദ്ധതിയിട്ടതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തിരുനാവുക്കരശാണ് ഗൂഢാലോചനയിലെ പ്രധാനി.

English Summary

Chennai police are intensifying investigations into "Project Meghalaya," an alleged plot to destabilize the Vijay government by bribing Tamilaga Vetri Kazhagam (TVK) MLAs. Nine arrests have been made, and a journalist questioned. The probe, stemming from a TVK MLA's complaint of a ₹35 crore bribe offer, suggests plans to influence about 15 MLAs, with YouTuber Thirunavukkarasu identified as the key conspirator.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY GOVERNMENT, TAMIL NADU POLICE INVESTIGATION, 35 CRORE CONSPIRACY, TAMIL NADU POLITICS, VIJAY SARKAR ATTIMARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360