ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന് അത്ര അഭിമാനിക്കാവുന്ന നേട്ടമല്ല ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ന്യൂസിലാന്റിനോടടക്കം രണ്ട് ഹോം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ തോറ്റു. ഇംഗ്‌ളണ്ടുമായുള്ള ടെസ്റ്റ് പരമ്പര 2-2 സമനിലയിലായി. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ടീം ഏഴാം സ്ഥാനത്താണ്. ബംഗ്‌ളാദേശ് വരെ ഇന്ത്യയെക്കാൾ മുന്നിലാണ്. വൈറ്റ്‌ബോൾ ഫോർമാറ്റിൽ ഗൗതം ഗംഭീർ കോച്ചായശേഷം ഇന്ത്യ മികവ് പുലർത്തി. രണ്ട് ഐസിസി കിരീടങ്ങൾ നേടി എന്നാൽ ടെസ്റ്റിൽ ഇന്ത്യ തകർന്നടിയുകയാണ്.
മാസങ്ങൾക്കിടെ മുതിർന്ന ടെസ്റ്റ് താരങ്ങളായ രവിചന്ദ്രൻ അശ്വിൻ, മുൻ നായകരായ വിരാട് കൊഹ്‌ലി, രോഹിത് ശർമ്മ എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. മുതിർന്ന താരങ്ങളായ ചേതേശ്വർ പൂജാരയും വിരമിച്ചിരുന്നു. ഈ വർഷമാകട്ടെ മറ്റൊരു മുതിർന്ന താരമായ അജിങ്ക്യ രഹാനെയും വിരമിച്ചു. ഇന്ത്യയ്‌ക്ക് 2021ൽ ഓസ്‌ട്രേലിയയിൽ വിജയം നേടിത്തന്ന ക്യാപ്റ്റനായിരുന്നു രഹാനെ. കളിക്കളത്തിലും പുറത്തും സൗമ്യമായ സംസാരത്തിന് പേരുകേട്ട രഹാനെ ഇപ്പോഴിതാ ഇന്ത്യൻ ടെസ്റ്റ് ടീമിനെക്കുറിച്ച് ചിലകാര്യങ്ങൾ തുറന്നുപറയുകയാണ്.
'സ്റ്റിക് ടു ക്രിക്കറ്റ്' പോഡ്‌കാസ്റ്റിലാണ് രഹാനെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഗംഭീറിന്റെ നേതൃത്വത്തിലെ പരിശീലന രീതിയെ പരോക്ഷമായി എതിർപ്പ് പ്രകടിപ്പിച്ചത്. ഓഗസ്റ്റ് 15ന് ഇന്ത്യയുടെ ശ്രീലങ്കയിലെ ടെസ്റ്റ് മത്സരങ്ങൾ തുടങ്ങാനിരിക്കെ രഹാനെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
'കഴിഞ്ഞ രണ്ട് വർഷങ്ങളായി ടെസ്റ്റ് മത്സരം ഞാൻ കളിക്കാത്തതിനാൽ, ഇന്ത്യയിൽ പോലും ഇന്ത്യൻ ടീം തോൽക്കുന്നത് ഞാൻ വീട്ടിലിരുന്ന് കാണുകയാണ്. ടെസ്റ്റ് ക്രിക്കറ്റിനൊരു സ്വത്വം വേണമെന്ന് ഞാനാഗ്രഹിക്കുന്നു. മത്സരോത്സുകമായ ക്രിക്കറ്റ് കളിക്കണം. പലടീമുകളും അങ്ങനെചെയ്യുന്നത് നിങ്ങൾക്ക് കാണാനാകില്ല. ഒരു ടീമിനെയും ചൂണ്ടിക്കാട്ടാൻ ഞാനാഗ്രഹിക്കുന്നില്ല. അത്തരം കഠിനമായ സെഷനുകൾ ആളുകൾ കാണാൻ ആഗ്രഹിക്കുന്നുണ്ട്.'- രഹാനെ പറഞ്ഞു.
താൻ ഗംഭീറിനൊപ്പം ടീമിൽ ഇംഗ്‌ളണ്ടിൽ വച്ചും ഇന്ത്യയിൽ വച്ചും കളിച്ചിട്ടുണ്ടെന്നും എന്നാൽ ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഗംഭീർ കോച്ചായപ്പോൾ ഞാൻ ടീമിലുണ്ടായിരുന്നുില്ലെന്ന് രഹാനെ പറഞ്ഞു. കഠിനമായ സെഷനുകളോട് പോരാടുന്നതാണ് ടെസ്റ്റ് ക്രിക്കറ്റെന്ന് താൻ കരുതുന്നതായി രഹാനെ വ്യക്തമാക്കി.
ആറ് മാസത്തിനിടെ അശ്വിൻ, കൊഹ്‌ലി, രോഹിത്ത് ശർമ്മ എന്നീ മുതിർന്ന താരങ്ങൾ വിരമിച്ചതിനെപറ്റി രഹാനെ പറഞ്ഞു. ടെസ്റ്റ് ടീമിൽ കൂടുതൽ ചെറുപ്പക്കാരെക്കാൾ സീനിയർ താരങ്ങളുണ്ടാകണമെന്ന് രഹാനെ അഭിപ്രായപ്പെട്ടു. നിലവിലെ ടീമിൽ 50 ടെസ്റ്റുകൾക്ക് മുകളിൽ കളിച്ചിട്ടുള്ളവർ നാലുപേരാണ്. കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ബുംറ. കഴിഞ്ഞ ടെസ്റ്റ് മത്സരങ്ങളിൽ പുതിയ താരങ്ങൾ കൂടുതലും കളിക്കുന്നതാണ് കണ്ടതെന്നും രഹാനെ വ്യക്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിനെയാണ് താൻ ഭയക്കുന്നതെന്നും എല്ലാവർക്കും ടെസ്റ്റ് മത്സരങ്ങൾ നിലനിൽക്കണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ ടീമിലെ പ്രശ്‌നം എല്ലാ മുതിർന്ന താരങ്ങളും ഒരുമിച്ച് പുറത്താകുന്നതാണ്. ടെസ്റ്റിൽ മുതിർന്ന താരങ്ങളെ ബഹുമാനിക്കണമെന്നും രഹാനെ ആവശ്യപ്പെട്ടു.
India is currently ranked seventh in the World Test Championship standings, with even Bangladesh ahead of them. While India has excelled in white-ball cricket under coach Gautam Gambhir, winning two ICC titles, the team's performances in Test cricket have declined significantly.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |