ബെയ്ജിംഗ്: നൂറിലധികം വർഷങ്ങൾ പിന്നിട്ടിട്ടും ആരോഗ്യവും ചുറുചുറുക്കും കൈവിടാതെ സമൂഹമാദ്ധ്യമങ്ങളിൽ താരമായിരിക്കുകയാണ് ചൈനയിലെ 111 കാരിയായ വയോധിക. കിഴക്കൻ ചൈനയിലെ ജിയാംഗ്‌സു പ്രവിശ്യയിലെ റുഗാവോയിലുള്ള വാംഗ് ഗൈയിംഗ് എന്ന മുതുമുത്തശ്ശിയാണ് ലളിതമായ ജീവിതശൈലിയിലൂടെ ലോകശ്രദ്ധ നേടുന്നത്. നൂറുവയസിനു മുകളിൽ പ്രായമുള്ള ആളുകൾ ഏറ്റവും കൂടുതൽ ജീവിക്കുന്ന നഗരങ്ങളിലൊന്നാണ് റുഗാവോ.
നൂറു വയസ് പിന്നിട്ടതിനുശേഷവും നിലക്കടലയും തണ്ണിമത്തനും വിളവെടുക്കുന്ന ജോലികളിൽ സജീവമായിരുന്ന വ്യക്തിയാണ് വാംഗ്. അഞ്ച് തലമുറകളുള്ള വലിയൊരു കുടുംബത്തോടൊപ്പമാണ് ഇപ്പോൾ വാംഗിന്റെ താമസം. ഇവരുടെ 60 കാരനായ കൊച്ചുമകൻ അടക്കം കുടുംബത്തിലുണ്ട്. പ്രായത്തിൽ അവശതകൾ വന്നെങ്കിലും ഇപ്പോഴും മാനസികമായ ഉണർവും ഊർജ്ജവും ഈ വയോധികയ്ക്കുണ്ട്. തനിക്ക് പ്രായമായതായി താൻ കണക്കാക്കുന്നില്ലെന്നാണ് വാംഗ് പലപ്പോഴും പറയാറുള്ളത്.
വാംഗ് തന്റെ ദിനചര്യകളിലും ഭക്ഷണക്രമത്തിലും പാലിക്കുന്ന ലളിതമായ ശീലങ്ങളാണ് ആരോഗ്യത്തിന്റെയും ദീർഘായുസിന്റേയും പിന്നിലെന്ന് അവർ തന്നെ പറയുന്നു. തുണികൾ മടക്കിവയ്ക്കൽ അടക്കമുള്ള ചെറിയ വീട്ടുജോലികൾ വാംഗ് തന്നെയാണ് സ്വയം ചെയ്യാറുള്ളത്. ശരീരം അനങ്ങിക്കൊണ്ടിരിക്കുന്നത് കൈകാലുകളുടെ ആരോഗ്യത്തിനും രക്തയോട്ടത്തിനും നല്ലതാണെന്നാണ് ഇവരുടെ പക്ഷം.
മിതമായ ഭക്ഷണക്രമമാണ് വാംഗിന്റേത്. ദഹിക്കാൻ എളുപ്പമായതിനാൽ ഏറെ ഇഷ്ടപ്പെടുകയും ചെയ്യും. അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമില്ല. രാത്രി ഏഴ് മണിക്ക് ഉറങ്ങാൻ കിടക്കുന്ന വാംഗ് രാവിലെ ഏഴ് മണിവരെ ഉറങ്ങും. കൂടാതെ ദിവസവും ഒന്നോ രണ്ടോ തവണയുള്ള പകൽ ഉറക്കങ്ങളും ശീലമാക്കിയിട്ടുണ്ട്. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ദേഷ്യപ്പെടാതിരിക്കുക, ആരോടും പകരം വീട്ടാതിരിക്കുക എന്നതാണ് മറ്റൊരിഷ്ടം. ദിവസവും ചുരുങ്ങിയത് ഒരു നല്ല കാര്യമെങ്കിലും ചെയ്യുക വാംഗ് ജീവിതത്തിൽ പാലിക്കുന്ന നിയമമാണ്.
ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഗവേഷകരുടെ അഭിപ്രായപ്രകാരം, ഈ പ്രദേശത്തെ ധാതുക്കൾ നിറഞ്ഞ മണ്ണും അവിടത്തെ വിളകളും ഇവിടുത്തെ ജനങ്ങളുടെ ദീർഘായുസ്സിന് കാരണമാകുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം 100 വയസ്സിനു മുകളിലുള്ള 672 പേരാണ് ഈ നഗരത്തിൽ മാത്രം ജീവിക്കുന്നത്.
Wang Gaiying, a 111-year-old woman from Rugao, Jiangsu province in eastern China—a city famous for its high number of centenarians—has become a social media sensation for her remarkable health, energy, and simple lifestyle.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |