പാട്‌ന: ഇന്ത്യക്കാരനെ വിവാഹം കഴിച്ച് ബീഹാറിലെ കുഗ്രാമത്തിലെത്തിയ അമേരിക്കൻ യുവതി തന്റെ ദൈനംദിന ജീവിതം പങ്കുവയ്ക്കുന്നത് വൈറലാവുന്നു. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ ജനിച്ചുവളർന്ന ഹോപ്പ് എന്ന യുവതിയാണ് ഭർത്താവും മകനുമൊത്തുള്ള ബീഹാറിലെ ജീവിതത്തെക്കുറിച്ച് പങ്കുവയ്ക്കുന്നത്.
2023ലാണ് ബീഹാർ സ്വദേശിയായ അഭിഷേക് സിംഗിനെ ഹോപ്പ് വിവാഹം ചെയ്തത്. 2025 ഒക്‌ടോബറിലാണ് യുവതി ആദ്യമായി ഇന്ത്യയിലെത്തിയത്. നിലവിൽ ആറുമാസമായി ഇന്ത്യയിൽ താമസിക്കുകയാണിവർ. ഇന്ത്യൻ ഗ്രാമത്തിലെ സാധാരണ ജീവിതത്തിന്റെ ദൃശ്യങ്ങളാണ് യുവതി സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്ക്കുന്നത്. തറയിലിരുന്നുകൊണ്ട് കൈകൾകൊണ്ട് തുണി കഴുകുന്നതും ശേഷം അടുക്കളയിൽ ജോലി ചെയ്യുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. സാധാരണ ഇന്ത്യൻ വേഷങ്ങളായ ചുരിദാറും സാരിയുമൊക്കെയാണ് ഹോപ്പ് ദൃശ്യങ്ങളിൽ ധരിച്ചിരിക്കുന്നത്. ഹോപ്പ് പങ്കുവയ്ക്കുന്ന ദൃശ്യങ്ങൾക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
An American woman, Hope, born in Atlanta, is gaining viral attention by sharing her daily life in a remote Bihar village. Married to Abhishek Singh from Bihar in 2023, she has been living in India for six months with her husband and son. Her social media posts depict her performing daily chores like hand-washing clothes and cooking, dressed in traditional Indian attire.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |