SignIn
Kerala Kaumudi Online
Friday, 18 September 2026 1.18 PM IST

ഇങ്ങനെവേണം  ഭാര്യയെ  സ്നേഹിക്കാൻ;  ഭാര്യയ്ക്ക്   ഐഫോൺ വാങ്ങാനായി   യുവാവ്   കണ്ടെത്തിയത്  വേറിട്ട  വഴി

iphone-18-pro
ഐഫോൺ 18 പ്രൊ

ന്യൂഡൽഹി: ഭാര്യയ്‌ ക്കായി ഐഫോൺ 18 പ്രോ വാങ്ങുന്നതിനായി സ്വർണം വിറ്റ് പണം കണ്ടെത്തി യുവാവ്. നോയിഡയിലെ ഡിഎൽഎഫ് മാൾ ഓഫ് ഇന്ത്യയിലെ ആപ്പിൾ സ്റ്റോറിലെത്തിയ ഡൽഹി സ്വദേശിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഭാര്യ ഇതുവരെ ഐഫോൺ ഉപയോഗിച്ചിട്ടില്ലാത്തതിനാലാണ് ഈ സമ്മാനം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയുടെ ആഗ്രഹപ്രകാരം ബർഗണ്ടി നിറത്തിലുള്ള ഐഫോൺ 18 പ്രൊ വാങ്ങാനാണ് അദ്ദേഹം എത്തിയ ത് . സ്റ്റോർ തുറക്കുന്നതിന് മണിക്കൂറുകൾക്കുമുൻപ് തന്നെ അദ്ദേഹം ക്യൂവിൽ ഇടംപിടിച്ചിരുന്നു. 'മുൻപ് പണമുണ്ടായിരുന്നില്ല, ഇപ്പോൾ പണമുണ്ട്. ഇനിയും ഉണ്ടാകുമോ ഇല്ലയോ എന്നറിയില്ല. ഇപ്പോഴുള്ളതുകൊണ്ട് ജീവിക്കുന്നു'-യുവാവ് പറയുന്നു.

ഇന്ത്യയിൽ ഐഫോൺ 18 പ്രൊ വിൽപനയ്‌ക്കെത്തിയതോടെ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. നിരവധി പേരാണ് പ്രിയപ്പെട്ടവർക്ക് ഐഫോൺ സമ്മാനിക്കുന്നതിനായി സ്റ്റോറുകൾ തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേതന്നെ സ്ഥലത്തെത്തിയത്. പഞ്ചാബിൽനിന്നുള്ള ഗുർദിത സിംഗും പ്രതിശ്രുത വധുവിനായി ഐഫോണിന്റെ പുതിയ പതിപ്പ് വാങ്ങാൻ നോയിഡയിലെത്തി. സ്വന്തം ആവശ്യത്തിനായ ഐ ഫോൺ പ്രോ മാക്‌സും അദ്ദേഹം വാങ്ങി. രണ്ട് ഫോണുകൾക്കുമായി 3.5 ലക്ഷം രൂപയിലധികം ചെലവായതായി അദ്ദേഹം പറഞ്ഞു.

ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നതിനാൽ വില വർദ്ധിച്ചെങ്കിലും അധികതുക നൽകാൻ തയ്യാറാണെന്നാണ് നോയിഡയിലെത്തിയ ഉപഭോക്താക്കളുടെ പ്രതികരണം. അതേസമയം, പ്രീ ഓർ‌ഡർ ചെയ്യാത്തവർക്ക് ആദ്യദിവസംതന്നെ ഐഫോൺ വാങ്ങാൻ സാധിച്ചില്ല.

English Summary

A Delhi man sold gold to buy his wife an iPhone 18 Pro at Noida's DLF Mall of India, saying he wanted to fulfill her wish while he had the means. Large crowds gathered outside Apple stores in India on launch day, though non-pre-order buyers were turned away.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPHONE 18 PRO, IPHONE GIFT, MAN SOLD GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360