SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.32 PM IST

വീട്ടിലെ വാട്ടർ ടാങ്കിനുള്ളിൽ അനക്കം; പരിശോധനയിൽ കണ്ടെത്തിയത് 27 പാമ്പിൻ കുഞ്ഞുങ്ങളെ

snake

ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഒരു വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് 27ഓളം പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. സരായ് ഗ്രാമത്തിലാണ് സംഭവം. വാട്ടർ ടാങ്കിനുള്ളിലെ അനക്കം കണ്ടാണ് വീട്ടുകാർ ടാങ്ക് പരിശോധിച്ചത്. പിന്നാലെ ടാങ്കിൽ നിരവധി പാമ്പുകൾ കിടക്കുന്നതാണ് കണ്ടത്.

കാഴ്ച കണ്ട് ഞെട്ടിയ വീട്ടുകാർ ഉടൻ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. പാമ്പുപിടിത്തക്കാരായ താലിബ്, ഭോല എന്നിവരോടൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലെത്തി ടാങ്കിൽ നിന്ന് പാമ്പുകളെ നീക്കം ചെയ്തു. 27 പാമ്പിൻ കുഞ്ഞുങ്ങളെ ടാങ്കിൽ നിന്ന് ലഭിച്ചതായി റേഞ്ച് ഓഫീസർ ഷിശ്പാൽ സിംഗ് പറഞ്ഞു. പാമ്പുകളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. നീർക്കോലി ഇനത്തിൽപ്പെട്ട പാമ്പുകളാണ് ഇതെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE, WATERTANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360