മുംബയ്: തന്റെ ഏറ്റവും പ്രിയപ്പെട്ട യൂബർ യാത്രയെക്കുറിച്ചും അതിലെ ഡ്രൈവറെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കിട്ട് യുവ നടി ആയുഷി ലാഹിരി. യൂബർ ബുക്ക് ചെയ്‌ത സമയം ഡ്രൈവറുടെ പേര് കണ്ടപ്പോൾ താൻ ആവേശത്തിലായിരുന്നുവെന്ന് നടി പറയുന്നു. മുംബയിലാണ് സംഭവം. വാഹനത്തിൽ കയറിയ ഉടൻ തന്നെ ആയുഷി ഡ്രൈവറോട് സംസാരിച്ചു തുടങ്ങി. ഒരു വനിതാ ഡ്രൈവറെ കണ്ടതിൽ അതിയായ സന്തോഷമുണ്ടെന്നും നടി പറഞ്ഞു. ശോഭനയെന്നാണ് ഡ്രൈവറുടെ പേര്.
എത്ര നാളായി കാബ് ഓടിക്കുന്നുവെന്ന ചോദ്യത്തിന് ജൂൺ തൊട്ടാണ് ഡ്രൈവറായി ജോലി ചെയ്യുന്നതെന്ന് ശോഭന പറഞ്ഞു. പ്രധാനമായും ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റായാണ് അവർ ജോലി ചെയ്യുന്നത്. എന്നാൽ മേക്കപ്പ് ആർട്ടിസ്റ്റിന്റെ ജോലി എപ്പോഴും ലഭ്യമാകാത്തതിനാൽ ഒഴിവുസമയം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാണ് ഡ്രൈവിംഗിലേക്ക് തിരിഞ്ഞതെന്നും അവർ വ്യക്തമാക്കി.
ചെറുപ്പം മുതലേ വാഹനമോടിക്കാൻ താൽപര്യമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഡ്രൈവിംഗിനോട് പ്രത്യേക ഇഷ്ടമായതെന്നും അവർ പറഞ്ഞു. മേക്കപ്പ് ആർട്ടിസ്റ്റിന്റെ ജോലി ചെയ്യുന്നതിനൊപ്പം ഡ്രൈവിംഗും തൊഴിൽമാർഗമായി തിരഞ്ഞെടുക്കുകയായിരുന്നു. താൻ ഒരു സിംഗിൾ മദറാണെന്നും ശോഭന നടിയുമായുള്ള സംഭാഷണത്തിനിടെ വെളിപ്പെടുത്തി. രാത്രിയിലും തനിക്ക് വാഹനമോടിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. ഡ്രൈവിംഗിനോടുള്ള തന്റെ ഇഷ്ടം എത്രത്തോളം ശക്തമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു വാക്കുകൾ. ഇത് കേട്ട ആയുഷി, രാത്രിയിൽ തന്നെ പിക്ക് ചെയ്യാൻ ശോഭനയോട് ആവശ്യപ്പെടാമെന്ന് തമാശയായി പറഞ്ഞതോടെ ഇരുവരും ചിരിക്കുകയും ചെയ്തു.
ഇതുവരെ നടത്തിയതിൽ എന്റെ പ്രിയപ്പെട്ട യൂബർ യാത്ര. പ്രചോദനം നൽകുന്ന രണ്ട് സ്ത്രീകൾക്ക്,'എന്ന കുറിപ്പോടെയാണ് ആയുഷി വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തതത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയതോടെ ശോഭനയുടെ ആത്മവിശ്വാസത്തെയും സ്വതന്ത്രമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള തീരുമാനത്തെയും നിരവധി പേർ അഭിനന്ദിച്ചു.
Actress Ayushi Lahiri posted an Instagram video detailing her favorite Uber ride in Mumbai with female driver Shobhana. Shobhana, primarily a bridal makeup artist and single mother, started driving recently to utilize free time and pursue her passion. Lahiri praised her confidence and independence. The video subsequently went viral, drawing widespread appreciation for Shobhana's determination.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |