സിഡ്‌നി: അഞ്ച് മിനിറ്റ് ഷവറിൽ നിന്നുള്ള നീരാവി കാരണം കെട്ടിടത്തിന് തീപിടിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ആരോപിച്ച് ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവതിക്ക് 1.3 ലക്ഷം രൂപയുടെ പിഴ (1,800 ഓസ്‌ട്രേലിയൻ ഡോളർ). ഓസ്ട്രേലിയയിൽ താമസിക്കുന്ന വാമിക എന്ന യുവതിയാണ് ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ സംഭവം പങ്കുവച്ചത്. തണുപ്പ് അനുഭവപ്പെടുന്നതിനാൽ കുളിക്കുമ്പോൾ ബാത്ത്റൂമിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിച്ചിരുന്നില്ലെന്നും പിന്നാലെ കെട്ടിടത്തിലെ ഫയർ അലാറം മുഴങ്ങിയെന്നുമാണ് യുവതിയുടെ വിശദീകരണം.
ആദ്യം ഇത് ഫയർ ഡ്രില്ലിന്റെ ഭാഗമായിരിക്കാമെന്നാണ് യുവതി കരുതിയത്. എന്നാൽ അലാറം പരിശോധിക്കാൻ കെട്ടിട മാനേജർ ഉടൻ തന്നെ തന്റെ അപ്പാർട്ട്‌മെന്റിലെത്തിയതോടെയാണ് കുളിക്കുന്നതിനിടെയുണ്ടായ നീരാവിയാണ് അലാറം പ്രവർത്തിക്കാൻ കാരണമായതെന്ന് മനസിലായതെന്ന് വാമിക പറയുന്നു. കുളിമുറിയുടെ തൊട്ടടുത്ത് ഫയർ ഡിറ്റക്ടർ സ്ഥാപിച്ചതിലും യുവതി അമ്പരപ്പ് പ്രകടിപ്പിച്ചു. സംഭവത്തിന് പിന്നാലെ ഫയർ സർവീസസ് 1,800 ഓസ്‌ട്രേലിയൻ ഡോളർ പിഴ ഈടാക്കിയെന്നാണ് യുവതിയുടെ ആരോപണം.
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് സംഭവം വഴിവച്ചത്. സാധാരണ കുളിയിൽ നിന്നുണ്ടാകുന്ന നീരാവി ഫയർ അലാറം പ്രവർത്തിപ്പിക്കുമോ, ഇത്തരം സാഹചര്യങ്ങളിൽ അടിയന്തര സേവനങ്ങളുടെ ചെലവ് താമസക്കാരിൽ നിന്ന് ഈടാക്കുന്നത് ശരിയാണോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയർന്നത്. ശരിയായ സ്ഥാനത്ത് സ്ഥാപിച്ച ഫയർ അലാറം സാധാരണ ഷവർ നീരാവിയിൽ എളുപ്പത്തിൽ പ്രവർത്തിക്കരുതെന്നും കെട്ടിടത്തിലെ അലാറം സംവിധാനം അമിതമായി സെൻസിറ്റീവായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു. ആദ്യമായിട്ടാണ് ഇത്തരം സംഭവം ഉണ്ടാകുന്നതെങ്കിൽ ഇത്രയും ഭീമമായ തുക ഈടാക്കുന്നതിന് മുമ്പ് താമസക്കാർക്ക് മുന്നറിയിപ്പ് നൽകണമെന്നായിരുന്നു മറ്റുചിലരുടെ അഭിപ്രായം.
An Indian expatriate woman, Wamika, in Sydney, Australia, was fined AUD 1,800 (1.3 lakh rupees) after steam from her five-minute shower allegedly triggered her apartment building's fire alarm. She did not operate the exhaust fan due to cold. The building manager confirmed steam caused the alarm activation, leading to fire service charges for the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |