SignIn
Kerala Kaumudi Online
Monday, 24 August 2026 12.16 PM IST

ജീവനല്ല ഹാജരാണ് പ്രധാനം! മഴക്കാലത്ത് നിറഞ്ഞൊഴുകിയ നദി നീന്തിക്കടന്ന് അദ്ധ്യാപകർ

teachers
നദി കടക്കാൻ ശ്രമിക്കുന്ന അദ്ധ്യാപകർ

ഭോപ്പാൽ: സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ മദ്ധ്യപ്രദേശിലെ ഭിന്ദിൽ നിന്നുള്ള രണ്ട് സർക്കാർ സ്‌കൂൾ അദ്ധ്യാപകരുടെ വീഡിയോയാണ് ഇത്തരത്തിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അടിവസ്‌ത്രം മാത്രം ധരിച്ച്, മഴവെള്ളം നിറഞ്ഞ അപകടകരമായ നദിയിലൂടെ ഒരു ട്യൂബിൽ നീന്തി പോവുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ഭിന്ദിലെ ബാബൈദി പ്രദേശത്തെ നദ്രൗളി, സുമേർ സിംഗ് കാ പുര ഗ്രാമങ്ങളിലെ സ്‌കൂളുകളിലെ അദ്ധ്യാപകരാണിവർ. മഴക്കാലത്ത് തങ്ങളുടെ സ്‌കൂളുകളിൽ എത്താൻ പാടുപെടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രണ്ട് സ്‌കൂളുകളിലും 100 കുട്ടികൾ വീതമാണുള്ളത്. ഇവരിൽ ഭൂരിഭാഗവും മഴക്കാലത്ത് എത്താറില്ല. പാലമില്ലാത്ത നദിയിൽ വേനൽക്കാലത്ത് വെള്ളമുണ്ടാകാറില്ല. എന്നാൽ, മഴക്കാലത്ത് കരകവിഞ്ഞൊഴുകും. കൃഷിയിടങ്ങളും റോഡുമെല്ലാം വെള്ളത്തിനടിയിലാകും. ഇതോടെ അദ്ധ്യാപകർക്ക് ദിവസവും നദി നീന്തിക്കടന്ന് സ്‌കൂളുകളിൽ എത്തേണ്ട സ്ഥിതിയാണ്.

ഈ വർഷം ജനുവരി മുതൽ ഹാജർ ആപ്പ് നിർബന്ധമാക്കിയതിനാൽ കൃത്യമായി സ്‌കൂളിൽ എത്തിയില്ലെങ്കിൽ ശമ്പളം വെട്ടിക്കുറയ്‌ക്കും. ഇതിനാലാണ് മഴയും അപകടങ്ങളും പോലും അവഗണിച്ച് അദ്ധ്യാപകർ നീന്തിയെത്തുന്നത്. അദ്ധ്യാപകർ കൃത്യസമയത്ത് സ്‌കൂളുകളിൽ എത്താനായാണ് ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നത്. എന്നാൽ, തങ്ങളുടെ സുരക്ഷയ്‌ക്ക് ഇവിടെ യാതൊരു മുൻഗണനയും ഇല്ലെന്നാണ് അദ്ധ്യാപകരുടെ പരാതി. നദിക്ക് കുറുകെ പാലം പണിത് തങ്ങളുടെ ദുരിതം മാറ്റണമെന്നും അദ്ധ്യാപകർ ആവശ്യപ്പെട്ടു.

English Summary

Two government school teachers in Madhya Pradesh’s Bhind district were filmed swimming through a rain-swollen river to reach their schools. With no bridge available, they reportedly cross the river daily during monsoon. Teachers say mandatory attendance rules and salary deductions leave them risking their safety to reach school on time.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADHYA PRADESH TEACHERS, BHIND TEACHERS VIRAL VIDEO, TEACHERS SWIM RIVER, MP SCHOOL TEACHERS, MADHYA PRADESH VIRAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360