വാഷിംഗ്ടൺ: വാർദ്ധക്യം മന്ദഗതിയിലാക്കാനും യുവത്വം നിലനിർത്താനുമുള്ള പരീക്ഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ അമേരിക്കൻ സംരംഭകനാണ് ബ്രയാൻ ജോൺസൺ. തന്റെ കാമുകിയുടെ ആർത്തവ രക്തം ഫ്രീസറിൽ സൂക്ഷിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിലൂടെ അദ്ദേഹം നേരത്തെ ലോകശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലിലൂടെ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ്. താനൊരിക്കലും കാമുകിയോടൊപ്പം ഉറങ്ങില്ലെന്നാണ് ബ്രയാൻ പറയുന്നത്.
താനും കാമുകി കേറ്റ് ടോളോയും വെവ്വേറെ വീടുകളിലാണ് താമസിക്കുന്നതെന്നും വെവ്വേറെ കട്ടിലുകളിലുമാണ് ഉറങ്ങുന്നതെന്നുമാണ് ബ്രയാൻ ജോൺസണിന്റെ വെളിപ്പെടുത്തൽ. 'ഞാനൊരിക്കലും എന്റെ കാമുകിയോടൊപ്പം ഉറങ്ങിയിട്ടില്ല. പങ്കാളിയോടൊപ്പം ഉറങ്ങുമ്പോൾ ഇടയ്ക്ക് രാത്രി ഞെട്ടി ഉണരുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. പങ്കാളിയോടൊപ്പം ഉറങ്ങുമ്പോൾ കണ്ണുകൾ ചലിക്കാൻ പത്ത് ശതമാനം സാദ്ധ്യത കൂടുതലാണ്. പങ്കാളിയോടൊപ്പം ഉറങ്ങുമ്പോൾ സ്ത്രീകൾക്ക് നല്ല ഉറക്കം പലപ്പോഴും ലഭിക്കാറില്ല. എന്നാൽ പുരുഷന്മാർ കുറച്ചുകൂടി സുഖമായി ഉറങ്ങുന്നതായി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ഒരുമിച്ചുറങ്ങണോ വേണ്ടയോ എന്നത് ദമ്പതികളെ ആശ്രയിച്ചിരിക്കും. ചിലർക്ക് ഒരേ കട്ടിലിൽ കിടന്നുറങ്ങുന്നത് മെച്ചപ്പെട്ട ഉറക്കം ലഭിക്കാൻ സഹായിക്കും. മറ്റുചിലർക്ക് വെവ്വേറെ കട്ടിലുകളിൽ ഉറങ്ങുന്നതാണ് മികച്ച ഉറക്കം നൽകുന്നത്. ഉറക്കം ബന്ധത്തെയും സ്വാധീനിക്കും'- ബ്രയാൻ വ്യക്തമാക്കി.
കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവ രക്തത്തിന്റെ 10 മില്ലി സാമ്പിൾ മൈനസ് 80 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ക്രമീകരിച്ചിട്ടുള്ള ഒരു ഫ്രീസറിൽ സൂക്ഷിക്കുന്നുണ്ടെന്നായിരുന്നു ബ്രയാൻ മുൻപ് വെളിപ്പെടുത്തിയിട്ടുള്ളത്. ഈ സാമ്പിളുകൾ ഗവേഷണത്തിനും ശാസ്ത്രീയ പഠനങ്ങൾക്കും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭാവിയിൽ ആരോഗ്യത്തെയും വാർദ്ധക്യത്തെയും കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾക്ക് ഇത് സഹായകരമാകാമെന്നുമായിരുന്നു അദ്ദേഹം വിശദീകരിച്ചത്.
American entrepreneur Bryan Johnson, known for his anti-aging experiments, says he and his girlfriend Kate Toloo live in separate homes and sleep in separate beds. Johnson claims he has never slept with his partner, citing studies suggesting that sharing a bed can disrupt sleep, particularly for women.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |