ഇന്ത്യയിൽ പാനിപൂരിയുടെ വിലകേട്ട് അമ്പരന്ന റഷ്യൻ മോഡലും നടിയുമായ ഇറീന റുദറോവ ഒടുവിൽ തന്റെ നിലപാട് തിരുത്തി. മുംബയിലെ ലോകണ്ഡ്‌വാല മാർക്കറ്റിൽ ഒരു പ്ലേറ്റ് പാനിപൂരിക്ക് 60 രൂപയാണ്. ഈ വില കൂടുതലാണെന്ന് കരുതിയ ഇറീന ദുബായിലെ അതേ വിഭവത്തിന്റെ വില കണ്ടതോടെയാണ് തന്റെ അഭിപ്രായം തിരുത്തിയത്.
മുംബയിലെ പാനിപൂരിയുടെ വില അധികമാണെന്ന തരത്തിൽ ഇറീന വീഡിയോ പങ്കുവച്ചിരുന്നു. ഇതിന് മൂന്നാഴ്‌ചയ്‌ക്ക് ശേഷമാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ദുബായിലെ ടെർമിനൽ ഒന്നിൽ ഒരു പ്ലേറ്റ് പാനിപൂരിക്ക് ഏകദേശം 1,096 രൂപയാണ് വിലയെന്ന് ഇറീന ചൂണ്ടിക്കാട്ടി. 'മുംബയിൽ 60 രൂപയ്‌ക്ക് പാനിപൂരി നൽകിയപ്പോൾ ഞാൻ തെറ്റിദ്ധരിച്ചു. ഒരുപാട് പരാതിപ്പെട്ടു. എന്നാൽ ഞാനിനി മുംബയിലേക്ക് മടങ്ങുകയാണ്'- എന്നായിരുന്നു അവരുടെ രസകരമായ പ്രതികരണം.
ഇറീനയുടെ പാനിപൂരി കഥ ആരംഭിക്കുന്നത് ജൂലായ് 20ന് പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ്. കച്ചവടക്കാരനോട് പാനിപൂരിയുടെ വില ചോദിച്ചപ്പോൾ 60 രൂപയെന്നാണ് മറുപടി ലഭിച്ചത്. എന്നാൽ ഇതുകേട്ട് അത്ഭുതത്തോടെ അറുപത് രൂപയോ എന്ന് പലതവണയായി ഇറീന ചോദിക്കുന്നുണ്ട്. വീഡിയോ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടിയതോടെ പാനിപൂരിയുടെ വിലയെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. എന്നാൽ, ഇപ്പോൾ പങ്കുവച്ച വീഡിയോയിലൂടെ മുംബയിലെ പാനിപൂരി സ്വാദുള്ളതായിരുന്നെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇറീന. ഇതോടെ മുംബയിൽ പാനിപൂരിക്ക് വലിയ വിലയാണെന്നുള്ള ചർച്ചകൾക്ക് കൂടിയാണ് വിരാമമായത്.
Russian influencer Irina Rudakova admitted she was wrong to complain about ₹60 pani puri in Mumbai after spotting the snack priced at around ₹1,096 at Dubai Airport. Her humorous reaction has gone viral on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |