SignIn
Kerala Kaumudi Online
Tuesday, 18 August 2026 9.44 PM IST

'നീരാളിപ്പിടിത്തമെന്ന് കേട്ടിട്ടേയുള്ളു, ഇപ്പോൾ കണ്ടു'; ശ്വാസം കിട്ടാതെ പിടഞ്ഞ് യുവാവ്, വീഡിയോ വൈറൽ

octopus-attack
നീരാളിപ്പിടിത്തത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവാവ്

ഫിലിപ്പീൻസ്: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളിയുടെ മുഖത്ത് അള്ളിപ്പിടിച്ച് നീരാളി. സംഭവത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഫിലിപ്പീൻസ് തീരത്ത് കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. ജെസ്റ്റർ സെർവാന്റ്‌സ് എന്ന മത്സ്യത്തൊഴിലാളിയുടെ മുഖത്താണ് നീരാളി അള്ളിപ്പിടിച്ചിരുന്നത്.

ചെറിയ വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സെർവാന്റ്സ് നീരാളിയെ പിടികൂടിയത്. വള്ളത്തിലേക്ക് വലിച്ചുകയറ്റുന്നതിനിടെ നീരാളി പെട്ടെന്ന് ഇയാളുടെ മുഖത്തേക്ക് പറ്റിപ്പിടിക്കുകയായിരുന്നു. പശ ഉപയോഗിച്ച് ഒട്ടിച്ചതുപോലെ നീരാളി മുഖത്ത് പിടിയുറപ്പിച്ചു. ഇതിനിടെയിൽ വായും മൂക്കും മൂടിയതോടെ സെർവാന്റ്സിന് ശ്വാസം മുട്ടാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തനായ അദ്ദേഹം സമീപത്തുണ്ടായിരുന്ന മുളക്കഷ്‌ണം ഉപയോഗിച്ച് നീരാളിയെ തട്ടിമാറ്റാൻ ശ്രമിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് നിരാളിയുടെ പിടി അഴിച്ചത്. തുടർന്ന് അതിനെ വെള്ളത്തിലേക്ക് തന്നെ വലിച്ചെറിഞ്ഞു.

സംഭവത്തിന് പിന്നാലെ ഏറെ നേരത്തേയ്‌ക്ക് സെർവാന്റ്സ്‌ ശ്വാസം വീണ്ടെടുക്കാനായി പരിശ്രമിച്ചു. 'ഞാൻ പിടിച്ച നീരാളിയെ കൈകാര്യം ചെയ്യാൻ വളരെയധികം ബുദ്ധിമുട്ടായിരുന്നു. അതെന്റെ മുഖത്തിന് വലിയ പരിക്കുണ്ടാക്കുമായിരുന്നു' സെർവാന്റ്സ് പറയുന്നു.

നീരാളികളുടെ കൈകളിലെ സക്കറുകൾക്ക് മറ്റ് മനുഷ്യ ശരീരത്തിൽ ശക്തമായി പിടിച്ചുനിൽക്കാനുള്ള കഴിവുണ്ട്. സ്‌പർശനത്തിലൂടെയും രാസസൂചനകളിലൂടെയും ചുറ്റുപാടുകളെ തിരിച്ചറിയാനും ഇവയ്‌ക്ക് കഴിവുണ്ട്. ഫിലിപ്പീൻസ് തീരപ്രദേശങ്ങളിൽ വ്യത്യസ്‌ത ഇനങ്ങളിലുള്ള ധാരാളം നീരാളികൾ കാണപ്പെടാറുണ്ട്.

English Summary

A fisherman in the Philippines was attacked by an octopus that latched onto his face while fishing. He escaped after struggling to remove it, and the dramatic footage went viral.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OCTOPUS, ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360