SignIn
Kerala Kaumudi Online
Thursday, 16 July 2026 1.17 PM IST

ഇഷ്‌ടമില്ലാത്ത ആലിംഗനശ്രമത്തോട് ഇങ്ങനെയും പ്രതികരിക്കാം ; ഇന്ത്യക്കാരനാണെന്ന കള്ളവാദം ഒറ്റ ചോദ്യത്തിൽ പൊളിച്ചടുക്കി യുവതി

ket-hu
വേദിയിൽ വച്ച് അപ്രതീക്ഷിതമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച യുവാവിനെ തോളിൽ തട്ടി പിൻതിരിപ്പിക്കുന്ന യുവതി

പൊതുവേദിയിൽവച്ച് അപ്രതീക്ഷിതമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച യുവാവിനെ അവസരോചിതമായി നേരിട്ട്‌ ഹാസ്യതാരമായ യുവതി. ലൈവ് സ്റ്റാൻഡ്-അപ് കോമഡി വേദിയിൽ നടന്ന ഈ സംഭവമാണിപ്പോൾ സോഷ്യൽമീഡിയയിലെ ചർച്ച. ആലിംഗനം ചെയ്യാൻ അനുവദിക്കാതിരുന്നതിനൊപ്പം യുവാവിന്റെ കള്ളവാദങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൊളിച്ചടുക്കിയ യുവതിയുടെ വീഡിയോ സോഷ്യൽ മീ‌ഡിയയിൽ വൈറലാകുകയാണ്.

വേദിയിൽ പ്രകടനം തുടരുന്നതിനിടെയാണ് പ്രേക്ഷകർക്കിടയിൽ നിന്നിരുന്ന ഒരാൾ പെട്ടെന്ന് യുവതിയുടെ അടുത്തേക്കെത്തി ആലിംഗനം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ഒട്ടും പതാറാതെതന്നെ അവർ അയാളുടെ തോളത്തുതട്ടി ആലിംഗനം ചെയ്യാൻ താൽപര്യമില്ലെന്ന സൂചന നൽകി. തുടർന്ന്‌, താങ്കൾ എവിടെ നിന്നാണ് വരുന്നതെന്ന ഹാസ്യതാരത്തിന്റെ ചോദ്യത്തിന് അയാൾ ആത്മവിശ്വാസത്തോടെ ഇന്ത്യയെന്നാണ് മറുപടി നൽകിയത്. എന്നാൽ, തന്റെ ആൺസുഹൃത്ത് ഇന്ത്യക്കാരനാണെന്ന് പറഞ്ഞ യുവതി ഇന്ത്യയിൽ ഏത് സംസ്ഥാനത്തുനിന്നാണ് വരുന്നതെന്ന് വീണ്ടും ചോദിച്ചു. എന്നാൽ അപ്രതീക്ഷിതമായ ഈ ചോദ്യത്തിന് മുന്നിൽ യുവാവിന് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ താൻ ഇന്ത്യക്കാരനല്ലെന്നും പാകിസ്ഥാനിൽ നിന്നുള്ളയാളാണെന്നും യുവാവിന് സമ്മതിക്കേണ്ടി വന്നു.

സംഭവത്തിന്റെ വീഡിയോ യുവതി തന്നെയാണ് തന്റെ സോഷ്യൽമീഡിയ പേജിൽ പങ്കുവച്ചത്. അവസാനംവരെ കാണൂ എന്ന അടിക്കുറിപ്പും വീഡിയോ‌യ്‌ക്കൊപ്പം പങ്കുവച്ചു. വിദേശരാജ്യങ്ങളിലേക്കെത്തുന്ന പാകിസ്ഥാനികൾ സ്വയം ഇന്ത്യക്കാരെന്ന് പരിചയപ്പെടുത്തുന്ന പ്രവണതയുണ്ടെന്നും അതിന്റെ തെളിവാണിതെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു. അതേസമയം, വ്യക്തിയുടെ മോശം പെരുമാറ്റത്തെ ഒരു രാജ്യത്തിന്റെയോ ജനതയുടെയോ പ്രതിനിധീകരണമായി കാണരുതെന്നും ദേശീയതയും വ്യക്തിപരമായ പ്രവൃത്തികളും കൂട്ടിക്കലർത്തുന്നത് ശരിയല്ലെന്നുമുള്ള അഭിപ്രായങ്ങളും ഉയർന്നു.

English Summary

A Chinese stand-up comedian has gone viral after confronting a man who tried to hug her during a live performance. When the man claimed he was from India, the comedian cleverly asked which Indian state he was from, prompting him to admit that he was actually Pakistani. The incident sparked widespread debate on social media about public behaviour, identity, and why some people conceal their nationality while travelling abroad.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STAND-UP COMEDY, FAKE IDENTITY, COMEDY SHOW, IDENTITY CONTROVERSY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360