തിരുവനന്തപുരം: ആകാശക്കാഴ്ചകൾ ഇഷ്ടപ്പെടുന്നവർക്ക് ആവേശം പകരുന്ന അപൂർവ കാഴ്ചയ്ക്ക് സെപ്തംബർ നാലിന് സാക്ഷിയാകാം. അന്താരാഷ്ട്ര ബഹിരാകാശ നിലയം സെപ്തംബർ നാലിന് കേരളത്തിന്റെ ആകാശത്ത് ദൃശ്യമാകാൻ സാദ്ധ്യയതയുണ്ടെന്നാണ് ശാസ്ത്ര ലോകം അറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ച് തിരുവനന്തപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈകിട്ട് ആകാശത്തേക്ക് നോക്കിയാൽ ബഹിരാകാശ നിലയം കാണാൻ കഴിയുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ പ്രവചനമനുസരിച്ച് സെപ്തംബർ നാലിന് രാത്രി 7.45ഓടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ആകാശത്ത് ദൃശ്യമാകാൻ സാദ്ധ്യതയുള്ളത്. ആകാശത്ത് ഏകദേശം 65–67 ഡിഗ്രി വരെ ഉയരത്തിൽ നിലയം എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
അന്താരാഷ്ട്ര ബഹിരാകാശ നിലയം ഒരു നക്ഷത്രം പോലെ തോന്നുമെങ്കിലും സാധാരണ നക്ഷത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വേഗത്തിൽ നീങ്ങുന്ന തുടർച്ചയായി പ്രകാശിക്കുന്ന വെളുത്ത പൊട്ടുപോലെയാണ് കാണപ്പെടുന്നത്. വിമാനങ്ങളെപ്പോലെ മിന്നിമറയുന്ന ലൈറ്റുകൾ ഇതിലുണ്ടാകില്ല. പ്രത്യേക ടെലിസ്കോപ്പോ ബൈനോക്കുലറോ ഇല്ലാതെ തന്നെ നഗ്നനേത്രങ്ങൾ കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയം കാണാൻ സാധിക്കും
ഭൂമിയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം സഞ്ചരിക്കുന്നത്. മണിക്കൂറിൽ ഏകദേശം 28,000 കിലോമീറ്റർ വേഗത്തിൽ ഭൂമിയെ ചുറ്റുന്നഅന്താരാഷ്ട്ര ബഹിരാകാശ നിലയം ഒരു ദിവസം ഏകദേശം 16 തവണ ഭൂമിയെ വലംവയ്ക്കുന്നു.
സൂര്യപ്രകാശം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഉപരിതലത്തിൽ പ്രതിഫലിക്കുകയും ഭൂമിയിൽ ഇരുട്ട് അനുഭവപ്പെടുകയും ചെയ്യുന്ന സമയത്താണ് ഏറ്റവും എളുപ്പത്തിൽ കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ സൂര്യാസ്തമയത്തിന് ശേഷമുള്ള സമയവും സൂര്യോദയത്തിന് മുമ്പുള്ള സമയവുമാണ് സാധാരണയായി നിരീക്ഷണത്തിന് പറ്റിയ സമയം.
സെപ്തംബർ നാലിന് കേരളത്തിൽ അന്താരാഷ്ട്ര നിലയം ദൃശ്യമാകുമെന്ന് പ്രതീക്ഷിക്കുന്നത് വൈകുന്നേരമാണ്. അതിനാൽ വൈകിട്ട് 7.40 മുതൽ 7.55 വരെ ആകാശത്ത് ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. കൃത്യമായ ദൃശ്യമാകുന്ന സമയം സ്ഥലത്തിനനുസരിച്ച് ഏതാനും മിനിറ്റുകൾ വ്യത്യാസപ്പെടാം.
ബഹിരാകാശ നിലയം ദൃശ്യമാകുന്നത് കൃത്യമായ സ്ഥലത്തെ ആശ്രയിച്ചിരിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരങ്ങളിൽ ദൃശ്യമാകുന്ന സമയം, ആകാശത്ത് എത്തുന്ന പരമാവധി ഉയരം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. കൂടാതെ മേഘാവൃതമായ ആകാശം, മഴ, കെട്ടിടങ്ങൾ, മരങ്ങൾ എന്നിവ കാഴ്ചയെ ബാധിക്കാനും സാദ്ധ്യതയുണ്ട്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കാണാൻ പ്രത്യേക ഉപകരണങ്ങൾ ആവശ്യമില്ല. തെളിഞ്ഞ ആകാശമാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ അതിനെ കണ്ടെത്താൻ കഴിയും. നാസയുടെ 'സ്പോട് ദി സ്റ്റേഷൻ' സംവിധാനത്തിലൂടെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കൃത്യമായ കടന്നുപോകൽ സമയം, ദിശ, ദൃശ്യമാകുന്ന ദൈർഘ്യം എന്നിവ പരിശോധിക്കാം.
The International Space Station (ISS) is anticipated to be visible in Kerala's sky on September 4. Residents, particularly in areas like Thiruvananthapuram, can witness the rare spectacle around 7:45 PM. The ISS will appear as a fast-moving, continuously shining white dot, visible to the naked eye. It is expected to reach an elevation of 65-67 degrees.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |