SignIn
Kerala Kaumudi Online
Saturday, 17 October 2026 1.48 PM IST

'ആഘോഷം കഴിഞ്ഞതും ഡ്രസ് റിട്ടേൺ ചെയ്തു, നാണമില്ലാത്ത തലമുറ'; യുവാക്കൾക്കിടയിലെ പുതിയ ട്രെൻഡ്

dress-returns
റിട്ടേൺ ചെയ്യാനുള്ള പാക്കേജുകൾ

നവരാത്രി, ദാണ്ഡിയ സീസണിനുശേഷം വസ്ത്രങ്ങൾ റിട്ടേൺ ചെയ്യുന്ന പ്രവണത വർദ്ധിക്കുന്നതായി ഓൺലൈൻ ഷോപ്പിംഗ് ഡെലിവറി ഏജന്റ്. റിട്ടേൺ ചെയ്ത പാക്കേജുകൾ കുന്നുകൂടി കിടക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആഘോഷ സമയങ്ങളിൽ ഓൺലൈനിലൂടെ വസ്ത്രങ്ങൾ വാങ്ങുകയും പരിപാടികളിൽ അവ ധരിച്ച് പങ്കെടുത്തതിനുശേഷം മടക്കി അയക്കുകയും ചെയ്യുന്നതിൽ വിമർശനം ശക്തമാണ്.

നിഷാന്ത് ചാന്ത് എന്ന ഉപഭോക്താവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. ലേബലും ബാർകോഡുമുള്ള പാക്കേജുകൾ കുന്നുകൂടി കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. 'ദാണ്ഡിയ അവസാനിച്ചതും ഡ്രസ് റിട്ടേൺ ആയി. നാണമില്ലാത്ത തലമുറ'- എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഈ പ്രവണതക്കെതിരെ രംഗത്തുവന്നത്. റിട്ടേണുകൾ പ്രോസസ് ചെയ്യുന്നതിനുള്ള ചെലവും പ്രയത്നവും വഹിക്കേണ്ടിവരുന്ന വില്പനക്കാരെ ഇത്തരം രീതികൾ ദോഷകരമായി ബാധിക്കുമെന്ന് ചില സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടി.

ഉത്സവകാല വസ്ത്രങ്ങൾ വാങ്ങാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു വിഭാഗം ആളുകളും, ആഘോഷവേളകളിൽ മറ്റുള്ളവരുടെ മുന്നിൽ കാണിക്കാനായി വസ്ത്രങ്ങൾ വാങ്ങി പിന്നീട് അവ തിരികെ നൽകുന്ന മറ്റൊരു വിഭാഗം ആളുകളും തമ്മിലുള്ള വൈരുദ്ധ്യം ഒരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പെരുമാറ്റമാണ് 24 മണിക്കൂറിനുള്ളിൽ വസ്ത്രങ്ങൾ തിരികെ നൽകാനുള്ള സൗകര്യം (24 അവർ റിട്ടേൺ വിൻഡോ) ഏർപ്പെടുത്താൻ കാരണമായതെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.


English Summary

A viral video shared by delivery agent Nishant Chант highlights the growing trend of returning clothes after Navratri and Dandiya celebrations. The footage shows piles of returned packages, sparking criticism on social media. Users said wearing outfits for festive events and returning them afterward harms sellers, who bear the costs and effort of processing returns.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVRATRI DRESS RETURN CONTROVERSY, DANDIYA DRESS RETURN VIRAL VIDEO, ONLINE SHOPPING RETURN TREND, NISHANT CHANT VIRAL POST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360