SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.59 PM IST

ഭര്‍ത്താവിന്റെ ജോലി കാരണം ഭാര്യക്ക് ജോലി നഷ്ടമായി; പക്ഷേ കയ്യില്‍ കിട്ടാന്‍ പോകുന്നത് ലക്ഷങ്ങള്‍

job-loss

ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ തമ്മില്‍ മത്സരമുണ്ടാകുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ഈ മത്സരത്തിന്റെ ഭാഗമായി തന്റെ ജോലി തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ് ഒരു യുവതിക്ക്. അതിന് കാരണമായതാകട്ടെ സ്വന്തം ഭര്‍ത്താവിന്റെ ജോലിയും. എതിരാളിയുടെ കമ്പനിയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത് എന്ന വിചിത്ര കാരണം പറഞ്ഞ് യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ് ചൈനയിലെ ഒരു കമ്പനി.

ഷാങ്ഹായിലെ ഒരു കമ്പനിയിലാണ് വിചിത്രമായ നടപടിയുണ്ടായിരിക്കുന്നത്. എന്നാല്‍ ജീവനക്കാരിയെ അനധികൃതമായി പിരിച്ചുവിട്ട കമ്പനിക്ക് 6.90 ലക്ഷം യുവാന്‍ പിഴയിട്ടിരിക്കുകയാണ് കോടതി. ഇന്ത്യന്‍ രൂപ 83 ലക്ഷമാണ് കമ്പനി നല്‍കേണ്ട പിഴ തുക. ലീയു എന്ന് പേരുള്ള യുവതി 2006 മുതലാണ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ലീയുവിന്റെ ഭര്‍ത്താവ് എതിരാളിയുടെ കമ്പനിയില്‍ ജനറല്‍ മാനേജറായി സേവനമനുഷ്ഠിക്കുന്നത് തങ്ങളുടെ സ്ഥാപനത്തിന് 'പ്രതികൂലമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുന്നുവെന്ന് കാണിച്ച് കമ്പനി ലീയുവിനെ പിരിച്ചു വിടുകയായിരുന്നു.

തന്റെ പിരിച്ചുവിടല്‍ നിയമവിരുദ്ധമാണെന്ന് കാണിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു. ലേബര്‍ അട്രിബേഷന്‍ കമ്മറ്റിക്ക് മുമ്പാകെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. ലീയുവിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തിയ കമ്മിറ്റി അവധി ദിവസങ്ങളിലേത് ഉള്‍പ്പെടെയുള്ള ശമ്പളം ലഭ്യമാക്കണമെന്ന് ഉത്തരവിടുകയായിരുന്നു. എന്നാല്‍ ലീയുവിന് കമ്പനിയുടെ അതീവ രഹസ്യ സ്വഭാവമുള്ള കാര്യങ്ങള്‍ അറിയാമെന്നും ഇത് ഭര്‍ത്താവുമായി പങ്കുവച്ചാല്‍ അത് തങ്ങളുടെ കമ്പനിയെ ബാധിക്കുമെന്നുമായിരുന്നു വാദം. കേസ് പരിഗണിച്ച കോടതി കമ്പനിയുടെ വാദങ്ങള്‍ തള്ളി. ലീയുവിന്റെ സ്ഥാനം ഉപയോഗപ്പെടുത്തി ഭര്‍ത്താവ് കമ്പനിയുടെ താല്‍പ്പര്യങ്ങളെ ഹനിച്ചുവെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് കോടതി കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JOB LOSS, COMPENSATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360