SignIn
Kerala Kaumudi Online
Tuesday, 11 August 2026 2.14 PM IST

'ഇത്രയും മനോഹരമായ കാഴ്‌ച ഇന്നേവരെ കണ്ടിട്ടില്ല'; ബഹിരാകാശത്തെ അത്യപൂർവ ദൃശ്യം പങ്കുവച്ച് അനിൽ മേനോൻ

anil-memon
ബഹിരാകാശ ദൃശ്യം, അനിൽ മേനോൻ

സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിന്റെ ജനാലയിലൂടെയുള്ള അത്ഭുത ദൃശ്യങ്ങൾ പങ്കുവച്ച് ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ. ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്‌ക്കിടെ ഭൂമിയും ചന്ദ്രനും ഒരൊറ്റ ഫ്രെയിമിൽ വരുന്ന ടൈം ലാപ്‌സ് വീഡിയോയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. 0.45 സെക്കൻഡാണ് വീഡിയോ. നക്ഷത്രഗണമായ ഓറിയോണിനെ വീഡിയോയിൽ കാണാം. 15 എംഎം ലെൻസും അപ്പേർച്ചർ പ്രയോരിറ്റിയും ഓട്ടോ ഐഎസ്‌ഒയും ഉപയോഗിച്ചാണ് വീഡിയോ പകർത്തിയതെന്ന് അനിൽ എക്‌സ് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

ബഹിരാകാശത്ത് ഭൂമിയും ചന്ദ്രനും ഒരുമിച്ച് ദൃശ്യമാകുന്ന മനോഹരമായ കാഴ്‌ചയാണിത്. ജൂലായിലാണ് റഷ്യൻ പേടകത്തിൽ അനിൽ മേനോൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തിയത്. പാലക്കാട് സ്വദേശിയാണ് അദ്ദേഹത്തിന്റെ പിതാവ്. ഡോക്‌ടറും മെക്കാനിക്കൽ എഞ്ചിനീയറുമായ അനിൽ തന്റെ ആദ്യ ബഹിരാകാശ നടത്തം കഴിഞ്ഞയാഴ്‌ച വിജയകരമായി പൂർത്തിയാക്കിയിരുന്നു.

അനിൽ മുമ്പും ബഹിരാകാശത്ത് നിന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വീഡിയോയ്‌ക്ക് താഴെ നിരവധിപേരാണ് കമന്റുകളിട്ടിട്ടുള്ളത്. ഇത്രയും മനോഹരമായ കാഴ്‌ച ആദ്യമായി കാണുന്നുവെന്നാണ് ഭൂരിഭാഗംപേരും പറഞ്ഞിരിക്കുന്നത്.

English Summary

Anil Menon, the Indian-American astronaut, shared a stunning time-lapse video showing Earth and the Moon together through SpaceX’s Dragon spacecraft window. The 45-second clip also captures Orion rising in the background. Menon said he filmed it using a 15mm lens with aperture priority and auto ISO while traveling to the International Space Station.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANIL MENON, ANIL MENON SPACE, RARE SPACE VIEW, ANIL MENON MALAYALAM NEWS, SPACE RARE SIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360