
വിദേശരാജ്യങ്ങളിൽ പലയിടങ്ങളിലും ഇന്ത്യൻ സ്റ്റൈലിൽ ഭക്ഷണം ലഭിക്കുന്ന റെസ്റ്റോറന്റുകളും ഭക്ഷണശാലകളും പ്രവർത്തിക്കുന്നുണ്ട്. അവയുടെയെല്ലാം നടത്തിപ്പുകാർ പലപ്പോഴും ഇന്ത്യക്കാർ തന്നെയാകും. മിക്കപ്പോഴും അവിടുത്തെ തൊഴിലാളികളിൽ അധികവും ഇന്ത്യക്കാരാകാനാണ് സാദ്ധ്യത. എന്നാൽ, തന്റെ തന്റെ സ്ഥാപനത്തിൽ ഒരിക്കലും ഇന്ത്യക്കാർക്ക് തൊഴിൽ നൽകില്ലെന്ന് തുറന്നുപറയുകയാണ് ഇന്ത്യൻ വംശജയായ ഒരു റസ്റ്റോറന്റ് ഉടമ. അമേരിക്കയിലെ ടെക്‌സസിൽ പ്രവർത്തിക്കുന്ന സെവൻ മോങ്ക്സ് കഫേയുടെ ഉടമയായ രശ്‌മി ഭട്ട് ആണ് ഈ വിചിത്രമായ വെളിപ്പെടുത്തൽ നടത്തിയത്. തന്റെ അമ്മയോടൊപ്പം ചേർന്നാണ് രശ്‌മി റെസ്റ്റോറന്റ് ആരംഭിച്ചത്.
'എന്റെ ഇന്ത്യൻ റെസ്റ്റോറന്റിൽ ഇന്ത്യൻ ജീവനക്കാരില്ല. അതുകൊണ്ടാണത് പ്രവർത്തിക്കുന്നത്' എന്ന അടിക്കുറിപ്പോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചത്. ഇന്ത്യക്കാർ കൂടുതലുള്ള ഒരു സ്ഥലമൊരുക്കുക എന്ന ലക്ഷ്യത്തിനപ്പുറം ഒരു മികച്ച ടീം കെട്ടിപ്പടുക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് യുവതി വീഡിയോയിൽ പറയുന്നു.
'ചർമ്മത്തിന്റെ നിറം പരിഗണിക്കാതെ, ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കാൻ ഞങ്ങൾ തയ്യാറായി. അതിനാൽ, ഹൈസ്കൂൾ വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ, സിംഗിൾ അമ്മമാർ, ജോലിയിൽ നിന്ന് വിരമിച്ചവർ എന്നിവരെയാണ് ഞങ്ങൾ നിയമിച്ചത്'- യുവതി പറയുന്നു.
തന്റെ ജീവനക്കാരിൽ പലർക്കും റെസ്റ്റോറന്റിൽ എത്തുന്നതിന് മുൻപ് ഇന്ത്യൻ ഭക്ഷണം പാചകം ചെയ്യാൻ അറിയില്ലായിരുന്നെന്നും എന്നാൽ ഇന്നവർക്ക് വളരെ നന്നായി അതിന് സാധിക്കുന്നുണ്ടെന്നും യുവതി പറഞ്ഞു.
എന്നാൽ ഇന്ത്യൻ ജീവനക്കാരെ നിയമിക്കില്ലെന്ന് യുവതി പറഞ്ഞതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്. തങ്ങളുടെ ടീമിൽ എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഇന്ത്യക്കാരെ മനപൂർവം ഒഴിവാക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |