SignIn
Kerala Kaumudi Online
Thursday, 24 September 2026 1.40 AM IST

സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെയും ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷന്റെയും അംഗീകാരത്തോടു കൂടി കേരള കളരിപ്പയറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 68-മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നാളെ മുതൽ 27വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ പൂന്തുറ സോമൻ നഗറിൽ (ബാസ്ക്കറ്റ്ബോൾ കോർട്ടിൽ) നടക്കും. കളരിപ്പയറ്റിലെ മെയ്താരി, കോൽത്താരി, അങ്കത്താരി, വെറുംകൈ വിഭാഗങ്ങളിലെ ചുവടു മുതൽ ഉറുമിപ്പയറ്റ് വരെയുള്ള 13 ഇനങ്ങളിൽ ആണ് മത്സരങ്ങൾ. സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിൽ 1250-ലധികം ആൺകുട്ടികളും പെൺകുട്ടികളും മത്സരത്തിൽ പങ്കെടുക്കും. 25-ാം തീയതി രാവിലെ 10ന് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. 27-ാം തീയതി വൈകുന്നേരം 6:00 മണിക്ക് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് ഐ.എ.എസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകും.

കബഡിയിലും മെഡലുറപ്പിച്ചു

പുരുഷന്മാരുടെ കബഡിയിൽ ഗ്രൂപ്പ് എയിലെ മത്സരത്തിൽ ബംഗ്ലാദേശിനെ 48-25 എന്ന സ്കോറിന് കീഴടക്കിയ ഇന്ത്യ തുടർച്ചയായ മൂന്നാം ജയവുമായി സെമിയിലെത്തി മെഡലുറപ്പിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തുടർച്ചയായ 9-ാം സ്വർണമാണ് ലക്ഷ്യമിടുന്നത്.

ഗോളടി തുടരുന്നു

വനിതാ ഹോക്കിയിൽ പൂൾ ബിയിലെ മത്സരത്തിൽ ഇന്ത്യ 20-1ന് തായ്‌ലാൻഡിനെ കീഴടക്കി. ദീപിക 9 ഗോളുകൾ നേടി.

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മനു ഭാക്കർ നിരാശപ്പെടുത്തി.

പു​രു​ഷ​ ​ബാ​ഡ്മി​ന്റ​ണിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരങ്ങളായ പ്ര​ണോയ‌്‌യും​ ​അ​ർ​ജു​നും​ ​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360