SignIn
Kerala Kaumudi Online
Tuesday, 09 June 2026 3.50 PM IST

ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പര: ഹാർദിക് 'ഇൻ', രോഹിത്?​

odi

ബംഗളൂരു: ഈ മാസം 13ന് ആരംഭിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പരയിൽ ഹാർദിക് പാണ്ഡ്യ കളിക്കുമെന്ന് ബിസിസിഐ. ബംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കിയ അദ്ദേഹത്തിന് കളിക്കാൻ ബിസിസിഐ ഔദ്യോഗിക അനുമതി നൽകുകയായിരുന്നു. ഹാർദിക്കിന്റെ മടങ്ങി വരവ് ഇന്ത്യൻ ടീമിന് കൂടുതൽ കരുത്തേകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐപിഎൽ ഈ സീസണിൽ മുംബയ് ഇന്ത്യൻസിനുവേണ്ടി കളിക്കുമ്പോൾ അദ്ദേഹത്തിന് പരിക്കേറ്റതിനെ തുടർന്ന് മത്സരങ്ങളിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു. രാജസ്ഥാൻ റോയൽസിനെതിരെ നടന്ന മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തിയിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിച്ചാൽ മാത്രം അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ പങ്കെടുത്താൽ മതിയെന്നായിരുന്നു ബിസിസിഐയുടെ നിലപാട്. ഏകദിന ടീമിൽ ഹാ‌ർദിക്കിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും മെഡിക്കൽ ക്ലിയറൻസ് നേടണമെന്നത് കടമ്പയായി മാറുകയായിരുന്നു.

ഫിറ്റ്നസ് തെളിയിക്കുന്നതിനുള്ള പരിശീലന പ്രക്രിയകൾ പൂർത്തിയാക്കിയ ഹാർദിക് അഫ്ഗാനിസ്ഥാനെതിരെ ധർമശാലയിൽ നടക്കുന്ന ആദ്യ ഏകദിന മത്സരത്തിന് തയ്യാറെടുക്കുകയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏക ടെസ്റ്റ് മത്സര വിജയത്തിനുശേഷം ഇന്ത്യൻ ടീം ചണ്ഡീഗഡിൽ നടക്കുന്ന പരിശീലന ക്യാമ്പിലാണ്. ഹാർദിക് ടീമിനൊപ്പം ചേരുമോ അതോ ധർമശാലയിൽ നേരിട്ട് എത്തുമോ എന്നതിൽ വ്യക്തതയില്ല. വിദേശത്ത് അവധിക്കാലം ആഘോഷിച്ച് തിരിച്ചെത്തിയ താരം ഈ മാസം രണ്ടുമുതൽ ബംഗളൂരുവിൽ ഫിറ്റ്നസ് തെളിയിക്കുന്നതിനുള്ള തീവ്രയജ്ഞത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.

ഐപിഎല്ലിനിടെ പരിക്കേറ്റ മുംബയ് ഇന്ത്യൻസ് താരം രോഹിത് ശർമ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ പങ്കെടുക്കുമോ എന്നുള്ളത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. അദ്ദേഹത്തിന്റെ ഫിറ്റ്നസ് പരിശോധന പൂർത്തിയായ ശേഷമാകും അന്തിമ തീരുമാനം. ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് രോഹിത് ശർമയുടെ ആരാധകർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, INDIA, AFGANISTAN, CRICKET MATCH, ODI, HARDIK PANDYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360