പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫി ട്വന്റി-20 ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം വിജയവുമായി കേരളം. ഹിമാചൽപ്രദേശിനെ 14 റൺസിനാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 20 ഓവറിൽ 123 റൺസിന് ഓൾഔട്ടാവുകയായിരുന്നു. തുടർച്ചയായ മൂന്നാം മത്സരത്തിലും പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ക്യാപ്ടൻ ആശ ശോഭനയാണ് കേരളത്തിന്റെ വിജയശിൽപ്പി. നാല് ഓവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് ആശ നാല് വിക്കറ്റ് വീഴ്ത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |