SignIn
Kerala Kaumudi Online
Saturday, 25 July 2026 9.07 PM IST

കൂറ്റൻ സ്കോർ ഉയർത്തി ഇന്ത്യ, തുടക്കത്തിലേ അടിതെറ്റി സിംബാബ്‌വെ

india-zimbabwe

ഇന്ത്യ-സിംബാബ്‌വെ മത്സരത്തിനിടെ

ഹരാരെ: ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ 220 റൺസെന്ന കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്ക് മോശം തുടക്കം. പത്ത് ഓവർ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സിംബാബ്‌വെയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസാണ് അടിച്ചുകൂട്ടിയത്.

ടോസ് നേടിയ ആതിഥേയർ ആദ്യ ബാറ്റിംഗ് ഇന്ത്യയ്ക്ക് നൽകുകയായിരുന്നു. 44 പന്തുകളിൽ നിന്ന് 81 റൺസ് നേടി ഇഷാൻ കിഷനും 29 പന്തുകളിൽ നിന്ന് 60 റൺസ് സ്വന്തമാക്കി തിലക് വർമയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകിയത്. ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി ഒമ്പത് പന്തുകളിൽ നിന്ന് 20 റൺസ് നേടി ഔട്ടായി. മൂന്ന് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയാണ് വിജയിച്ചത്.

നിലവിലെ സ്കോർ

സിംബാബ്‌വെ- 90/6(12)

English Summary

Zimbabwe got off to a poor start while chasing India's massive target of 220 in the second T20I at Harare, losing five wickets before the 10-over mark. India posted 219/5 after Ishan Kishan smashed 81 off 44 balls and Tilak Varma scored 60 off 29. Vaibhav Suryavanshi added 20, while India lead the three-match T20I series 1-0.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA VS ZIMBABWE, IND VS ZIM, INDIA CRICKET, TWENTY TWENTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360