ന്യൂയോർക്ക്: ഫിഫയുടെ 2026ലോകകപ്പ് ഇലവനിൽ ഇടം നേടിയ കേപ് വെർദെയുടെ അദ്ഭുത ഗോൾ കീപ്പർ വൊസീഞ്ഞയ്ക്ക് പുതിയ ക്ലബായി. ചിലിയൻ ക്ലബ് കൊളോ-കൊളോയുമായാണ് 40കാരനായ വൊസീഞ്ഞ കരാറിൽ ഒപ്പിട്ടത്. പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബായ ഷാവേസുമായുള്ള കരാർ കഴിഞ്ഞ ജൂണിൽ അവസാനിച്ച വൊസീഞ്ഞ നിലവിൽ ഫ്രീ ഏജന്റായിരുന്നു. വൊസീഞ്ഞ ലയണൽ മെസിയുടെ ക്ലബായ ഇന്റർ മയാമിയിലെത്തിയേക്കുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചു കൊണ്ടാണ് കൊളൊ-കൊളൊയുടെ പ്രഖ്യാപനം. കന്നി ലോകകപ്പിനെത്തിയ കേപ് വെർദെയെ നോക്കൗട്ട് റൗണ്ടിൽ എത്തിച്ച പ്രകടനത്തോടെയാണ് വൊസീഞ്ഞ ലോകത്തിന്റെ ഓമനയായി മാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |