SignIn
Kerala Kaumudi Online
Tuesday, 13 October 2026 3.30 AM IST

ഇംഗ്ളണ്ട്, ദക്ഷിണാഫ്രിക്ക പരമ്പരകൾക്കുള‌ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ടെസ്‌റ്റിൽ പൂജാര മടങ്ങിയെത്തി, ടി 20യിൽ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തി

india

മുംബയ്: ദക്ഷിണാഫ്രിക്ക, ഇംഗ്ളണ്ട് പരമ്പരകൾക്കുളള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മുതിർന്ന താരം ചേതേശ്വർ പൂജാര ടെസ്റ്റ് സ്‌ക്വാഡിൽ മടങ്ങിയെത്തി. അതേസമയം സഞ്ജു സാംസൺ ടീമിലില്ല. ഋഷഭ് പന്തിനെക്കൂടാതെ പകരം വിക്കറ്റ്കീപ്പറായി കെ.എസ് ഭരത്ഇടം നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിൽ പേസർ ഉമ്രാൻ മാലിക്ക് ഇടംപിടിച്ചിട്ടുണ്ട്.

ടി20 പരമ്പരയിൽ വിരാട് കൊഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് മുംറ മുതലായ മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചു. ഐപിഎല്ലിൽ തിളങ്ങിയ യുവ താരങ്ങളിൽ പലർക്കും ദേശീയ ടീമിലേക്ക് വിളിയെത്തി. ട്വന്റി20യിൽ കെ.എൽ രാഹുലാണ് ടീം ഇന്ത്യയെ നയിക്കുക. ടെസ്റ്റിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കും. ഇംഗ്ളണ്ടിനെതിരായ ഈ ടെസ്റ്റിൽ മുതിർന്ന താരങ്ങൾ തിരികെയെത്തും.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 സ്‌ക്വാഡ്: കെ.എൽ രാഹുൽ(നായകൻ), ഋതുരാജ് ഗെയ്ക്വാദ്, ഇശാൻ കിഷൻ, ദീപക് ഹുഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ദിനേശ് കാർത്തിക്ക്, ഹാർദ്ദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, ചഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവി ബിഷ്‌നോയ്, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്.

മുതിർന്ന വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്ക്, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ ടീമിൽ മടങ്ങിയെത്തി. ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, പഞ്ചാബ് കിംഗ്സ് താരം ആർഷ്ദീപ് സിംഗ് എന്നീ പേസ് ബൗളർമാരും ചഹൽ, കുൽദീപ് യാദവ് എന്നിവരെയും ഉൾപ്പെടുത്തി.

ടെസ്റ്റ് ടീം: രോഹിത് ശർമ്മ(നായകൻ), കെ.എൽ രാഹുൽ(വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), കെ.എസ് ഭരത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ശാർദ്ദുൽ ധാക്കൂർ, മുഹമ്മദ് ഷമി, ബുംമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, INDIA TEAM, TEST SQUAD, T20, KL RAHUL, ROHIT SHARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360