SignIn
Kerala Kaumudi Online
Sunday, 14 June 2026 7.04 PM IST

കോമൺവെൽത്ത് ഗെയിംസ്: നീരജ് ചോപ്ര ഉൾപ്പെടെ 32 അംഗ ഇന്ത്യൻ അത്‌ല‌റ്റിക് ടീമിനെ പ്രഖ്യാപിച്ചു

neeraj-chopra

ന്യൂഡൽഹി: ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിനുള്ള 32 അംഗ ഇന്ത്യൻ ടീമിനെ അത്‌ല‌റ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. സൂപ്പർ താരങ്ങളും യുവപ്രതിഭകളും അടങ്ങുന്നതാണ് പ്രഖ്യാപിക്കപ്പെട്ട സംഘം. ഇന്ത്യയ്ക്ക് അനുവദിച്ച നിശ്ചിത ക്വാട്ട പൂർണമായും ഉൾക്കൊണ്ട് 22 പുരുഷ താരങ്ങളും 10 വനിതാ താരങ്ങളുമാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇന്ന് നടന്ന വെർച്വൽ വാർത്താ സമ്മേളനത്തിൽ വേൾഡ് അത്‌ല‌റ്റിക്‌സ് വൈസ് പ്രസിഡന്റും മുൻ എ.എഫ്.ഐ പ്രസിഡന്റുമായ അദിൽ സുമാരിവാലയാണ് ടീമിനെ പ്രഖ്യാപിച്ചത്. ഫെഡറേഷൻ നേരത്തെ വ്യക്തമാക്കിയ സെലക്ഷൻ പോളിസി അനുസരിച്ചാണ് ടീം തിരഞ്ഞെടുപ്പെന്നും, മുൻകൂർ അനുമതിയോടെ വിദേശത്ത് മത്സരിക്കുന്ന അത്‌ല‌റ്റുകളുടെ പ്രകടനങ്ങൾ കൂടി കണക്കിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒളിമ്പിക്‌ ലോകചാമ്പ്യനായ നീരജ് ചോപ്രയാണ് ടീമിലെ പ്രധാന ആകർഷണം. എന്നാൽ ഗെയിംസിന് മുന്നോടിയായുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നതിന് വിധേയമായിട്ടായിരിക്കും നീരജിന്റെ പങ്കാളിത്തം ഉറപ്പാക്കുക. ചീഫ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം നീരജ് ചോപ്ര, ട്രിപ്പിൾ ജമ്പ് താരം സെൽവ പ്രഭു എന്നിവരെ നിബന്ധനകളോടെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിന് മുൻപ് നടക്കുന്ന അന്താരാഷ്ട്ര ടൂർണമെന്റുകളിലെയും വരാനിരിക്കുന്ന ഇന്റർ സ്റ്റേറ്റ് മീറ്റിലെയും പ്രകടനങ്ങൾ വിലയിരുത്തിയാകും ഇവരുടെ പങ്കാളിത്തത്തിൽ അന്തിമ തീരുമാനമെടുക്കുക. യുഎസ്എയിലെ എൻസിഎഎ അത്‌ലറ്റ് കൂടിയായ സെൽവ പ്രഭുവും, പരിക്കിൽ നിന്ന് മോചിതനായി വിദേശ മത്സരങ്ങളിൽ പങ്കെടുക്കാനിരിക്കുന്ന നീരജും യോഗ്യതാ നിലവാരം പുലർത്തുമെന്നാണ് ഫെഡറേഷന്റെ പ്രതീക്ഷ.

ഇന്ത്യൻ അത്‌ലറ്റിക് ടീം അംഗങ്ങൾ (മുഴുവൻ പട്ടിക):

പുരുഷന്മാർ: 100 മീറ്റർ: ഗുരീന്ദർവീർ സിംഗ് 200 മീറ്റർ: അനിമേഷ് കുജൂർ,​ 5000 മീറ്റർ, 10,000 മീറ്റർ: ഗുൽവീർ സിംഗ് 110 മീറ്റർ ഹർഡിൽസ്: തേജസ് അശോക് ഷിർസെ 400 മീറ്റർ. ഹർഡിൽസ്: യശാസ് പി, സന്തോഷ് കുമാർ തമിഴരശൻ.​ ഹൈജമ്പ്: സർവേഷ് അനിൽ കുഷാരെ, ആദർശ് റാം ജെ,​ പോൾവോൾട്ട്: ദേവ് മീന, കുൽദീപ് കുമാർ.​ ലോംഗ് ജമ്പ്: എം. ശ്രീശങ്കർ, ലോകേഷ് സത്യനാഥൻ.​ ട്രിപ്പിൾ ജമ്പ്: പ്രവീൺ ചിത്രവേൽ, സെൽവ പ്രഭു.​ ഷോട്ട്പുട്ട്: സമർദീപ് സിംഗ് ഗിൽ, താജീന്ദർപാൽ സിംഗ് തൂർ. ഹൈജമ്പ് & ഡെക്കാത്ലൺ: തേജസ്വിൻ ശങ്കർ. ​ ജാവലിൻ ത്രോ: നീരജ് ചോപ്ര, രോഹിത് യാദവ്, യാഷ് വീർ സിംഗ്

വനിതകൾ: 3000 മീറ്റർ സ്റ്റീപ്പിൾചേസ്, 5000 മീറ്റർ: പാരുൾ ചൗധരി. ഹൈജമ്പ്: പൂജ,​ ഷോട്ട്പുട്ട്: മൻപ്രീത് കൗർ,​ ഡിസ്‌കസ്. ത്രോ: സീമ, നിധി റാണി. 10,000 മീറ്റർ നടത്തം: രവീണ, പ്രിയങ്ക. മിക്‌സഡ് റിലേ പൂൾ (4x400 മീറ്റർ): വിശാൽ ടി.കെ, രാജേഷ് രമേഷ്, അൻസ ബാബു, രഷ്‌ദീപ് കൗർ, നീരു പഥക്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SPORTS, ATHLETIC NEWS, LATESTNEWS, COMMONWEALTH GAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360