ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സ്പാനിഷ് സ്‌ട്രൈക്കർ ലാമിൻ യമാൽ. ലാമിനും കാമുകി ഇനസ് ഗാർസിയ സാന്റോസും വേർപിരിഞ്ഞുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ മുൻ പങ്കാളിയെക്കുറിച്ചും ലാമിനുമായുള്ള ബന്ധത്തെക്കുറിച്ചും പറഞ്ഞുകൊണ്ട് ഇനസ് പങ്കുവച്ച വീഡിയോയാണ് അഭ്യൂങ്ങൾക്ക് കാരണമായത്. ഇപ്പോഴിതാ ലാമിനുമൊത്ത് അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഇനസ് തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ്. ഇരുവരും വീണ്ടും ഒന്നിച്ചുവെന്നാണ് ആരാധകരുടെ നിഗമനം.
പാരീസിലാണ് ഇരുവരും ഏകദിന വെക്കേഷൻ ആഘോഷിച്ചത്. പാരീസിൽ '24 മണിക്കൂർ' എന്ന അടിക്കുറിപ്പോടെയാണ് ഇനസ് ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുന്നത്. വെക്കേഷൻ ചിത്രങ്ങൾ ലാമിനും പങ്കുവച്ചിട്ടുണ്ട്. 'രാജകുമാരി'എന്ന അടിക്കുറിപ്പോടെയാണ് താരം കാമുകിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സ്വകാര്യ ജെറ്റിലായിരുന്നു യാത്ര. ബാർസിലോന താരമായ ലാമിൻ സ്‌പാനിഷ് ലാലിഗ സീസൺ തുടങ്ങിയതോടെ മത്സരത്തിരക്കിലാണ്. ഇതിനിടെയാണ് കാമുകിക്കൊപ്പം വെക്കേഷൻ ആഘോഷിക്കാനെത്തിയത്.
Spanish striker Lamine Yamal and Ines Garcia Santos have reportedly reconciled, quashing recent breakup rumors. Ines shared social media photos of a one-day vacation with Yamal in Paris, captioned "24 hours." Yamal also posted pictures calling her "princess." Fans infer the couple, who traveled by private jet, is back together amidst Yamal's busy La Liga season.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |