
ലിസ്‌ബൺ: ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയ്ക്ക് ഔദ്യോഗികമായി താത്കാലികമായി സസ്‌പെൻഡ് (വിലക്ക്) ചെയ്ത് പോർച്ചുഗൽ ഫുട്ബാൾ ഫെഡറേഷൻ. ഫെഡറേഷന്റെ നിയമാവലി പ്രകാരം അനുവാദമില്ലാതെ ദേശീയ ടീം ക്യാമ്പ് വിടുന്നത് ഒന്ന് മുതൽ ആറ് മാസം വരെ വിലക്കും പിവയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ റൊണാൾഡോയ്ക്ക് എതിരെ ശിക്ഷാ നടപടികൾ തുടങ്ങിയെങ്കിലും എത്രനാളത്തേക്കാണ് താരത്തെ ടീമിൽ നിന്ന് വിലക്കിയതെന്ന് വ്യക്തമല്ല.പോർച്ചുഗൽ ടീം കോച്ച് ജോർജ് ജീസസുമായുള്ള അഭിപ്രായ വ്യാത്യാസത്തെ തുടർന്നാണ് റൊണാൾഡോ ദേശീയ ടീം ക്യാമ്പ് വിട്ടത്. നോർവേയ്ക്ക് എതിരെ സെപ്‌തംബർ28ന് നടന്ന നേഷൻസ് ലീഗ് മത്സരത്തിൽ റൊണാൾഡോയെ കോച്ച് ജോർജ് ജീസസ് കളിപ്പിച്ചിരുന്നില്ല. ഇതിൽ അതൃപ്തനായിരുന്ന റൊണാൾഡോ ഡെൻമാർക്കിനെതിരായ അടുത്ത മത്സരത്തിന് മുൻപ് പോർച്ചുഗൽ ടീം ക്യാമ്പ് വിടുകയായിരുന്നു.
അൽ നസറിൽ വൻ വരവേല്പ്
ദേശീയ ടീമുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ തന്റെ ക്ലബായ അൽ നസ്സറിലേക്ക് തിരിച്ചെത്തിയ റൊണാൾഡോ സൗദി പ്രോലീഗിൽ ദരിയക്കെതിരെ ഗോളും നേടി. മത്സരത്തിൽ അൽനസ്സർ 3-0ത്തിന് ജയിച്ചു.
റൊണാൾഡോയ്ക്ക് അൽ നസർ ആരാധകർ സ്റ്റേഡിയത്തിൽ വൻ വരവേൽപ്പാണ് നൽകിയത്. ഗ്രേറ്റ്‌നസ് ഈസ് ഏർൺഡ് -സിആർ 7 എന്ന ബാനർ ഉയർത്തിയ ആരാധകർ മത്സരത്തിന്റെ ഏഴാം മിനിട്ടിൽ റൊണാൾഡോയുടെ പേരും നമ്പരും ആലേഖനം ചെയ്ത മഞ്ഞ പോസ്റ്ററുകൾ ഒരേസമയം ഉയർത്തിപ്പിടിച്ച് താരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |