ബ്യൂണസ് ഐറിസ്: അർജന്റീനയുടെ ജേഴ്‌സിയിൽ അവസാന മത്സരത്തിനിറങ്ങി ലയണൽ മെസി. ഇന്ന് പുലർച്ചെ ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെ മോനുമെന്റിൽ നടന്ന മത്സരത്തിൽ അർജന്റീന ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ജയം കുറിച്ചു. ഒരു പെനാൽറ്റി ഗോളിലൂടെയും രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയും കളം നിറഞ്ഞുനിന്ന മെസി മത്സരത്തിലെ നിർണായക സാന്നിദ്ധ്യമായി.
മത്സരത്തിന്റെ തുടക്കംമുതൽ കളിക്കളത്തിൽ വ്യക്തമായ ആധിപത്യം പുലർത്താൻ അർജന്റീനയ്‌ക്കായി. മെസിയുടെ കിടിലൻ പാസുകളാണ് മുന്നേറ്റത്തിന് മൂർച്ച കൂട്ടിയത്. ആദ്യം നിക്കോളാസ് ഒറ്റമെൻഡിയെ ലക്ഷ്യം കണ്ടെത്താൻ സഹായിച്ച മെസി പിന്നീട് നിക്കോ പാസിനും അവസരം കൊടുത്തു. പിന്നാലെ പെനാൽറ്റിയിലൂടെ ഒരു ഗോൾ സ്വന്തമായും നേടി.
'ഒരിക്കലും അവസാനിക്കരുതെന്ന് ആഗ്രഹിക്കുന്ന രാത്രി' എന്നായിരുന്നു മെസിയുടെ വിടവാങ്ങൽ മത്സരത്തിന് ആരാധകർ നൽകിയ വിശേഷണം. അവസാന വിസിൽ മുഴങ്ങിയതോടെ മെസി മോനുമെന്റിലെ ആരാധകരെ അഭിവാദ്യം ചെയ്‌ത് സ്റ്റേഡിയം ചുറ്റിനടന്നു. കൈവീശിയും നന്ദി അറിയിച്ചും ഓരോ നിമിഷവും ആസ്വദിച്ചു. മെസിയുടെ വിടവാങ്ങൽ പ്രസംഗത്തിൽ ഗാലറി കൂടുതൽ വൈകാരികമായി. അർജന്റീനയുടെ ജേഴ്‌സിയിൽ മെസിയുടെ അവസാന മത്സരമാണ് കഴിഞ്ഞതെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാനാകാതെ താരങ്ങളും ആരാധകരും ഒരുപോലെ വികാരാധീനരായി.
Lionel Messi played his final match for Argentina as they beat Benin 3–0 at the Monumental. Messi scored a penalty and assisted two goals. He received an emotional farewell from fans and teammates after the final whistle.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |