SignIn
Kerala Kaumudi Online
Saturday, 29 August 2026 12.41 AM IST

'ടെസ്റ്റ് ക്രിക്കറ്റ് എല്ലാവർക്കും വഴങ്ങുന്ന കളിയല്ല,​ കൊഹ്‌ലി ഉണ്ടായിരുന്നെങ്കിൽ ഫലം വ്യത്യസ്തമായേനെ'

virat-kohli
വിരാട് കൊഹ്‌ലി

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര 2-0ന് സ്വന്തമാക്കാനുള്ള അവസരം നഷ്ടമായതോടെ നിലവിൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തും ശ്രീലങ്ക ആറാം സ്ഥാനത്തുമാണ് തുടരുന്നത്. ഫൈനലിലെത്താൻ ഇനിയും ഇന്ത്യ പിഴവുകൾ വരുത്താതിരിക്കാൻ ശ്രദ്ധിക്കണം. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇനി ഏഴ് ടെസ്റ്റുകൾ കൂടി ഇന്ത്യയ്ക്ക് ശേഷിക്കുന്നുണ്ട്. ഇതിൽ കുറഞ്ഞത് ആറെണ്ണമെങ്കിലും ജയിച്ചാൽ മാത്രമേ ഫൈനലിലേക്കുള്ള യോഗ്യത നിലനിർത്താനാകൂ. ശേഷിക്കുന്ന മത്സരങ്ങളിൽ ഓസ്‌ട്രേലിയയും എതിരാളികളായെത്തുന്നതിനാൽ കൊളംബോയിൽ കൈവിട്ട അവസരത്തിന് ഇനിയും കൂടുതൽ പരിശ്രമിക്കണം.

ഇപ്പോഴിതാ കൊളംബോ ടെസ്റ്റിൽ വിരാട് കൊ‌ഹ്‌ലി കളിച്ചിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കെയ്‌ഫിന്റെ അഭിപ്രായം. അവസാന ദിനം ഇന്ത്യൻ താരങ്ങളിൽ കൂടുതൽ ഊർജം വേണ്ടിയിരുന്നുവെന്ന് കെയ്ഫ് പറഞ്ഞു. മുൻ നായകൻ വിരാട് കൊ‌ഹ്‌ലിയുടെ ക്യാപ്ടൻസിയുമായി താരതമ്യം ചെയ്തായിരുന്നു കെയ് ഫിന്റെ വിമർശനം.

'ടെസ്റ്റ് ക്രിക്കറ്റ് എല്ലാവർക്കും വഴങ്ങുന്ന കാര്യമല്ല. വളരെ ദൈർഘ്യമേറിയ മത്സരമാണ്. തുടർച്ചയായി പന്തെറിഞ്ഞുകൊണ്ടിരിക്കണം. കൊ‌ഹ്‌ലി ഈ മത്സരത്തിൽ കളിച്ചിരുന്നെങ്കിൽ, അദ്ദേഹം താരങ്ങളോട് നിരന്തരം സംസാരിക്കുകയും ടീമിനെ മുഴുവൻ മത്സരത്തിൽ സജീവമായി നിലനിർത്തുകയും ചെയ്യുമായിരുന്നു. ചില സമയങ്ങളിൽ നമ്മൾ കാര്യങ്ങൾ വളരെ നിസാരമായി എടുത്തെന്ന് തോന്നി.

പന്തെറിഞ്ഞുകൊണ്ടിരിക്കുക, എപ്പോഴെങ്കിലും വിക്കറ്റ് വീഴും,​ പന്ത് നന്നായി തിരിയുന്നുണ്ടല്ലോ, അതുകൊണ്ട് കാര്യങ്ങൾ തനിയെ ശരിയാകും എന്നായിരുന്നു നമ്മുടെ ചിന്ത. വളരെ കുറച്ച് അവസരങ്ങളാണ് നമ്മൾ സ്വയം സൃഷ്ടിച്ചത്. ടീമിന്റെ ഊർജവും വളരെ കുറവായിരുന്നു. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് കൊ‌ഹ്‌ലി ഈ ടെസ്റ്റിൽ കളിച്ചിരുന്നെങ്കിൽ ഫലം വ്യത്യസ്തമായേനെയെന്ന്. അദ്ദേഹം എല്ലാവരെയും ഉണർത്തിക്കൊണ്ടിരിക്കും. വരൂ സർഫറാസ്, വരൂ ജയ്സ്വാൾ എന്നൊക്കെ പറഞ്ഞ് സഹതാരങ്ങളുടെ ആവേശം ഉയർത്തും. സോണൽ ദിനുഷയെ സമ്മർദ്ദത്തിലാക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നു.'- കെയ്‌ഫ് കൂട്ടിച്ചേർത്തു.

English Summary

India dropped to fifth in the World Test Championship standings after missing a 2-0 series win against Sri Lanka. Former Indian player Mohammed Kaif opined that the Colombo Test outcome would have been different if Virat Kohli played, stressing Kohli's capacity to energize the team and create opportunities, which was reportedly lacking.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRATKOHLI, KAIF, LATETSNEWS, INS VS SL, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360