കൊൽക്കത്ത: വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഐപിഎൽ താരം അഭിഷേക് പോറൽ അറസ്റ്റിൽ. ഹൂഗ്ലി ജില്ലയിലെ മോഗ്ര സ്വദേശിനിയും ദന്തൽ കോളേജ് വിദ്യാർത്ഥിനിയുമായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.
2023-ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് നേരിൽ കാണുകയും പ്രണയത്തിലാകുകയുമായിരുന്നു. ഇതിനിടെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി അഭിഷേക് തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ താരം പിന്നീട് ഇതുകാണിച്ച് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് സൗഗത ഭട്ടാചാര്യ ഹൂഗ്ലിയിലെ മാഗ്ര പൊലീസിനോട് അന്വേഷണത്തിനും തുടർനടപടികൾക്കും നിർദേശം നൽകിയിരുന്നു. അഭിഷേകിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ 19 വകുപ്പുകൾ പ്രകാരമാണ് താരത്തിനെതിരെ പൊലീസ് കേസെടുത്തത്.
ഇന്ന് കേസ് പരിഗണിക്കവെ അഭിഷേകിനെ അറസ്റ്റുചെയ്തതായി മാഗ്ര പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രതിയെ ചിൻസുര കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും താരം നിഷേധിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായ അഭിഷേക് പോറൽ ആഭ്യന്തര ക്രിക്കറ്റിൽ ബംഗാൾ ടീമിലെയും സജീവ സാന്നിദ്ധ്യമാണ്.
Cricketer Abhishek Porel was arrested following a student’s complaint alleging that he sexually assaulted her after promising to marry her.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |