SignIn
Kerala Kaumudi Online
Wednesday, 12 August 2026 6.13 PM IST

സഞ്ജു ക്യാപ്റ്റൻ സ്ഥാനത്തേക്ക്,​ ഉപദേഷ്ടാവായി 'തല';​​​​ മുംബയ് വിട്ട് ഹാർദിക്കും ചെന്നൈയിലേക്ക്?

READ ENGLISH VERSION
dhoni-and-sanju
എം എസ് ധോണി,​ സഞ്ജു സാംസൺ

ചെന്നൈ: ഐപിഎൽ അടുത്ത സീസണിന്റെ ചർച്ചകൾ സജീവമാകുകയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ അഴിച്ചുപണി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെയാണ് വമ്പൻ മാറ്റങ്ങൾ വരുത്താൻ ടീം തയ്യാറെടുക്കുന്നത്. 2023ലെ ഐപിഎൽ കപ്പ് ജേതാക്കളായ ചെന്നൈക്ക് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

മാറ്റങ്ങളുടെ ആദ്യഘട്ടമായി സ്റ്റീഫൻ ഫ്ലെമിംഗിനെ പരിശീലക സ്ഥാനത്തുനിന്ന് സിഎസ്കെ മാറ്റിയിരുന്നു. പകരക്കാരനായി മെെക്കൽ ഹസിയെ കൊണ്ടുവരാനണ് ടീം മനേജ്മെന്റ് പദ്ധതിയിടുന്നത്. നായകസ്ഥാനം മലയാളി താരം സഞ്ജു സാംസണിലേക്ക് എത്തുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് നിലവിലെ ക്യാപ്റ്റനായ റുതുരാജ് ഗെയ്ക്‌വാദിനെ മാറ്റാനാണ് സാദ്ധ്യത.

അടുത്ത സീസണിൽ ചെന്നൈക്ക് വേണ്ടി ധോണി കളിക്കളത്തിൽ ഉണ്ടാകുമോ എന്നതാണ് ആരാധകർ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. അതിനുത്തരമായി ടീമിന്റെ ഉപദേഷ്ടാവ് എന്ന പദവിയിലേക്ക് എം എസ് ധോണി എത്തുമെന്നാണ് സൂചന. പേസറും ഓൾ റൗണ്ടറുമായ ഹാർദിക്കിനെ ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനെ പറ്റിയും അഭ്യൂഹങ്ങൾ ശക്തമാണ്.

English Summary

Chennai Super Kings are reportedly planning major changes after a disappointing IPL season. Stephen Fleming could be replaced as head coach by Michael Hussey, while Sanju Samson is being considered for captaincy, potentially replacing Ruturaj Gaikwad. MS Dhoni may continue with the franchise as an advisor rather than a player. CSK are also reportedly interested in all-rounder Hardik Pandya.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJU SAMSON CSK, MS DHONI ADVISOR, CSK CAPTAIN, CHENNAI SUPER KINGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360