SignIn
Kerala Kaumudi Online
Sunday, 11 October 2026 8.26 PM IST

ഈ ചേച്ചിയും അനിയനും കേരളത്തെ നയിക്കും

basket-ball

കേരള ബാസ്കറ്റ് ബാൾ ടീമുകളെ നയിക്കാൻ സഹോദരങ്ങളായ ഗ്രിമയും ഗ്രിഗോയും

തിരുവനന്തപുരം : ലുധിയാനയിൽ നടക്കുന്ന സീനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ നയിക്കാൻ സഹോദരങ്ങളായ ഗ്രിഗോ മാത്യുവും ഗ്രിമ വർഗീസും നയിക്കും. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് താരങ്ങളാണ് ഇരുവരും. ചേിച്ചിയായ ഗ്രിമ കഴിഞ്ഞവർഷവും ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ക്യാപ്ടനായിരുന്നു. ഗോവ ദേശീയ ഗെയിംസിൽ സ്വർണം നേടിയ കേരളടീമിനെ നയിച്ചതും ഗ്രിമയാണ്. ഗ്രിഗോ ആദ്യമായാണ് കേരള ക്യാപ്ടനാകുന്നത്.

തൃശൂർ കൊരട്ടി പെരുമ്പിയിൽ വർഗീസ് - റീന ദമ്പതികളുടെ മക്കളാണ് ഇരുവരും. ഇവരുടെ മൂത്തസഹോദരി ഗ്രിയയും കേരള താരമായിരുന്നു. കൊരട്ടി ലിറ്റിൽ ഫ്ളവർ സ്കൂളിലൂടെയാണ് മൂവരും ബാസ്കറ്റ് ബാളിലേക്ക് എത്തിയത്.

കേരള പുരുഷൻമാർബി ഗ്രൂപ്പിൽ തമിഴ്‌നാട്, ഇന്ത്യൻ റെയിൽവേ, ഗുജറാത്ത് എന്നിവർക്കൊപ്പമാണ് പ്രാഥമിക റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. വനിതകൾ ഗ്രൂപ്പ് ബിയിൽ ഉത്തർപ്രദേശ് മഹാരാഷ്ട്ര, പഞ്ചാബ് എന്നിവർക്കൊപ്പം കളിക്കും.

ടീം;- പുരുഷന്മാർ -ഗ്രിഗോ മാത്യു വർഗീസ്, ജെറോം പ്രിൻസ് ശരത് എ എസ്, അജിൻ പി റെജി, സുഗീത്‌നാഥ് ( കെ.എസ്.ഇ.ബി ) ജോഷ്വ സുനിൽ ഉമ്മൻ, വൈശാഖ്. കെ, മനോജ് (സെൻട്രൽ ജിഎസ്ടി, കസ്റ്റംസ് കൊച്ചി) ഷാനാസിൽ മുഹമ്മദ്, പ്രേം പ്രകാശ്, മുഹമ്മദ് ഷിറാസ് ( കേരളാ പോലീസ്) സാം ജോസ് സണ്ണി (കോട്ടയം) സുബിൻ തോമസ് (മാർ ഇവാനിയോസ് )

കോച്ച് ആന്റണി സ്റ്റീഫൻ (കേരള പോലീസ്) . മാനേജർ അനു മോഹൻ ദാസ് (കേരള പോലീസ്)

സ്ത്രീകൾ – ഗ്രിമ മെർലിൻ വർഗീസ്,അനീഷ ക്ലീറ്റസ്, ശ്രീകല ആർ, കവിത ജോസ്, അമൃത ഇ കെ, സൂസൻ ഫ്ലോറന്റീന ( കെ.എസ്.ഇ.ബി) ചിപ്പി മാത്യു, ജയലക്ഷ്മി വി ജെ, ജോമ ജെജോ ( കേരള പോലീസ്) അഭിരാമി.ആർ (മാർ ഇവാനിയോസ്) ഒലിവിയ ടി.ഷൈബു ( അസംപ്ഷൻ കോളേജ് ) ലക്ഷ്മി രാജ് (സെന്റ് ജോസഫ്സ് കോളേജ് ഇരിഞ്ഞാലക്കുട)

കോച്ച് വിപിൻ.കെ (കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ) മാനേജർ സൂര്യ പി.ആർ (കേരള പോലീസ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BASKETBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360