
വേൾഡ് സെൻ്റോസ : ലോക ചെസ് ചാമ്പ്യൻഷിപ്പിലെ അവസാന ഗെയിമിൽ ഒത്തുകളി നടന്നെന്നും നിലവാരമില്ലായിരുന്നുവെന്നുമുള്ള വിമർശനങ്ങൾക്കെതിര മറുപടിയുമായി ചാമ്പ്യൻ ഇന്ത്യൻ യുവ വിസ്മയം ഡി. ഗുകേഷും ഇതിഹാസ താരം വിശ്വനാഥൻ ആനന്ദും.
ചാമ്പ്യൻഷിപ്പിൽ ഒത്തുകളി നടന്നെന്ന് സംശയമുണ്ടെന്നും ഫിഡെ അന്വേഷണം നടത്തണമെന്നും റഷ്യൻ ചെസ് ഫെഡറേഷൻ പ്രസിൻ്റ് ആന്ദ്രേ ഫിലാത്താവാണ് ആരോപിച്ചത്.
ഗെയിമുകൾക് നിലവാരമില്ലായിരുന്നുവെന്ന് മുൻ ലോക ചാമ്പ്യൻമാരായ മാഗ്നസ് കാൾസണും വ്ലാസ്മിർ ക്രാംനിക്കുമാണ് അഭിപ്രായപ്പെട്ടത്.
മുൻ ലോക ചാമ്പ്യൻമാരുടെ വിമർശനം വേദനിപ്പിച്ചില്ലെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗുകേഷ് വ്യക്തമാക്കി. ചില ഗെയിമുകളുടെ നിലവാരം അത്ര ഉയരാത്തതിനാലാവാം ഇത്തരം വിമർശനങ്ങൾ വന്നത്. ലോക ചെസ ചാമ്പ്യൻഷിപ്പിൽ ബോർഡിൽ മാത്രമല്ല പോരാട്ടം. മാനസീകമായും മത്സരം നടക്കുന്നുണ്ട്. സമ്മർദ്ദങ്ങളെ അതി ജീവിക്കുക എന്നത് പ്രധാനമാണ് ഇക്കാര്യത്തിൽ എനിക്ക് മുൻതൂക്കം നേടാനായി. - ഗുകഷ് പറഞ്ഞു .
വിജയത്തോടൊപ്പം വിലയിരുത്തലുകളും സ്വാഭാവികമാണെന്നും അത് കാര്യമാക്കേണ്ടന്നുമായിരുന്നു വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ആനന്ദിൻ്റ പ്രതികരണം. വിമർശനങ്ങളെ അവഗണിക്കുക, ചെസിൽ ഗുകേഷിൻ്റെ വളർച്ച എല്ലാവരും കണ്ടതാണ്, ചെസ് ഒളിമ്പ്യാഡിൽ എല്ലാം ഗുകേഷിൻ്റെ പ്രകടനം കണ്ടവർ ഇങ്ങനെ കരുതില്ലെന്നും ആനന്ദ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |