
ബ്രിസ്ബേൺ: ബോർഡർ- ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ നിർണായകമായ മൂന്നാം മത്സരത്തിൻ്റെ ആദ്യ ദിനം മഴയുടെ കളി. ആദ്യദിനം ഇടയ്ക്കിടയ്ക്ക് മഴ രസം കൊല്ലിയായതിനെ തുടർന്ന് 13. 2 ഓവറേ മത്സരം നടന്നുള്ളൂ. ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ മഴമൂലം ഇന്നലത്ത മത്സരം നേരത്തെ നിറുത്തിയപ്പോൾ ഒന്നാം ഇന്നിംഗ്സിൽ 28/0 എന്ന നിലയിലാണ്. 19 റൺസുമായി ഉസ്മാൻ ഖ്വാജയും 4 റൺസുമായി മക്‌സ്പീനിയുമാണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
5.3 ഓവറിൽ ഓസ്ട്രേലിയ 18/0 എന്ന നിലയിൽ ആയരുന്നപ്പോഴും മഴയെ തുടർന്ന് മത്സര നിറുത്തി വച്ചിരുന്നു.
തുടർന്ന് മത്സരം ആരംഭിച്ച് അധികം വൈകാതെ വീണ്ടും മഴയെത്തുകയും ആഭ്യ ദിനത്തിലെ കളി ഉപേക്ഷിക്കാനും തീരുമാനിക്കുകയുമായിരുന്നു.
പരമ്പരയിൽ ഇരു ടീമും ഓരോ മത്സരങ്ങൾ വീതം ജയിച്ച് 1-1 ന് സമനിലയിലാണ്.
ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ
പിങ്ക് ബാൾ ടെസ്റ്റിൽ കളിച്ച ടീമിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഗാബയിൽ ഇറങ്ങിയത്. സ്പിന്നർ ആർ. അശ്വിന് പകരം വാഷിംഗ്ടൺ സുന്ദറും പേസർ ഹർഷിത് റാണയ്ക്ക് പകരം ആകാശ് ദീപും ടീമിൽ ഇടം നേടി.
നേരത്തെ തന്നെ ആദ്യ ഇലവനെ പ്രഖാപിച്ച ഓസീസ് അഡ്ലെയ്ഡിൽ കളിച്ച സ്കോട്ട് ബോളണ്ടിന് പകരം പരിക്ക് മാറിയ ജോഷ് ഹാസൽ വുഡിനെ ടീമിലെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |